ഏത്തപ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന വിഭവമാണ് പഴം നിറച്ചത്. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന വിഭവമാണ് ഇത്. പഴം നിറച്ചത് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഏത്തപ്പഴം – 3 എണ്ണം
- തേങ്ങ – 3 ടേബിൾ സ്പൂൺ
- പഞ്ചസാര – 3 ടേബിൾ സ്പൂൺ
- സണ്‍ഫ്ലവര്‍ ഓയില്‍ – മൂന്ന് ടീപ്സൂൺ
- ഏലയ്ക്കാപ്പൊടി – അരടീസ്പൂണ്‍
- കശുവണ്ടി, ഉണക്കമുന്തിരി ആവശ്യത്തിന്
- അരിപ്പൊടി – അര കപ്പ്
- ഉണക്കമുന്തിരി – ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രം അടുപ്പത്ത് വച്ച് കുറച്ച് സണ്‍ഫ്ലവര്‍ ഓയില്‍ ഒഴിച്ച് ചൂടാക്കുക. മൂന്ന് ടേബിള്‍സ്പൂണ്‍ തേങ്ങ ചിരകിയത് , മൂന്ന് ടേബിള്‍സ്പൂണ്‍ പഞ്ചസാര, അരടീസ്പൂണ്‍ ഏലക്കാപ്പൊടി കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ഓയിലില്‍ ചൂടാക്കുക.
ഏത്തപ്പഴം നെടുകെ കീറി അതില്‍ നേരത്തെ തയ്യാറാക്കിയ ഫില്ലിങ് നിറയ്ക്കുക. അരിപ്പൊടി കുറച്ച് വെള്ളത്തില്‍ കലക്കിയത്, നിറച്ച പഴത്തിനു മുകളില്‍ തൂവുക. അകത്തെ ഫില്ലിങ് പുറത്തുപോകാതിരിക്കാനാണ് അരിപ്പൊടി തൂവുന്നത്.