മുഖക്കുരു സാധാരണമായ ഒന്നാണെങ്കിലും അത് ഒരു പ്രശ്‌നം തന്നെയാണ്. മുഖക്കുരു എങ്ങനെയൊക്കെ മാറ്റം എന്ന നോക്കുന്നതിനുമുൻപേ അതെങ്ങനെയാണ് വരുന്നതെന്ന് മനസിലാക്കണം എന്നാലേ അതിന് യോജിച്ച പരിഹാരം കാണാൻ സാധിക്കുകയുള്ളു.
ഹോർമോൺ അസന്തുലിതാവസ്ഥ
പോളിസിസ്റ്റിക് അണ്ഡാശയ രോഗമോ മറ്റേതെങ്കിലും ഹോർമോൺ അസന്തുലിതാവസ്ഥയോ ഉണ്ടെങ്കിൽ, മുഖക്കുരു ചികിത്സ കൂടുതൽ ബുദ്ധിമുട്ടാകും. സ്ത്രീകളിൽ, സ്ത്രീ ഹോർമോണുകളേക്കാൾ പുരുഷ ഹോർമോണുകൾ കൂടുതലായി കാണപ്പെടുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്.
ഹെയർ ഓയിൽ
ഷാംപൂ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണത്തിൽ നിന്ന് മുടിയെ മോയ്സ്ചറൈസ് ചെയ്യാനും സംരക്ഷിക്കാനും, ഹെയർ ഓയിൽ നമ്മളിൽ പലരും ഉപയോഗിക്കുന്നു. എന്നാൽ ഈ എണ്ണകൾ ചർമ്മത്തിൽ ഒരു പാളിയായി രൂപപ്പെടുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യുന്നു. മുടി കഴുകുന്നതിന് 2 മണിക്കൂർ മുൻമ്പ് മാത്രം ഹെയർ ഓയിൽ ഉപയോഗിക്കുക.
പാൽ ഉപഭോഗം
പാൽ ശരീരത്തിലെ ഇൻസുലിൻ പോലുള്ള വളർച്ചാ (ഐജിഎഫ്) ഘടകങ്ങൾ വർദ്ധിപ്പിക്കുന്നു. ഇത് കൂടുതൽ എണ്ണ ഉൽപാദിപ്പിക്കാൻ ഐജിഎഫ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. കൂടാതെ, എണ്ണ രൂപപ്പെടുന്ന ഗ്രന്ഥികളെ നേരിട്ട് ഉത്തേജിപ്പിക്കുന്ന ഹോർമോണുകൾ പാലിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരു ചികിത്സ ആരംഭിക്കുന്നതിന് മുൻമ്പ് കുറഞ്ഞത് 2 മാസമെങ്കിലും പാൽ ഒഴിവാക്കുന്നതാണ് നല്ലത്.
അമിതമായ പഞ്ചസാര ഉപഭോഗം
പഞ്ചസാരയുടെ ഉപയോഗം മുഖക്കുരു വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അമിതമായ പഞ്ചസാരയുടെ അളവ് എണ്ണ സ്രവണം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പഞ്ചസാര ചർമ്മത്തിൻ്റെ ഹീലിങ് പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.