Beauty Tips

സുന്ദരിയാക്കുന്ന ഏഴു പഴങ്ങള്‍ ?: നാച്വറലായി സുന്ദരിയാകണോ ?…

തിളക്കം വീണ്ടെടുക്കാനും ചര്‍മ്മത്തിന് പ്രായക്കൂടുതല്‍ തോന്നാതിരിക്കാനും പല വഴികളുണ്ട്. എന്നാല്‍ ഈ വേനല്‍ക്കാലത്ത് നാച്വറലായി എങ്ങനെ സുന്ദരിയാവാം എന്നതാണ് വലിയൊരു ടാസ്‌ക്ക്. ആരോഗ്യമുള്ള ചര്‍മം നിലനിര്‍ത്താന്‍ ആവശ്യമായ വിറ്റാമിന്‍, ആന്റിഓക്‌സിഡന്റുകള്‍, പോഷകങ്ങള്‍ എന്നിവയുടെ സ്വാഭാവിക ഉറവിടങ്ങളാണ് പഴങ്ങള്‍. പഴങ്ങള്‍ക്ക് ഗുണം എറെ ആണ്. അത് നിങ്ങളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ചര്‍മത്തിന് ഉണ്ടാവുന്ന മാറ്റങ്ങള്‍ കണ്ട് നിങ്ങള്‍ തന്നെ അദ്ഭുതപ്പെടും.

ചര്‍മ്മത്തിന് പ്രായക്കൂടുതല്‍ തോന്നാതിരിക്കാനും തിളക്കം വീണ്ടെടുക്കാനും പല വഴികളുണ്ട്. എന്നാല്‍ ചിലയാളുകളുടെ ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആയിരിക്കും. അതിനാല്‍ ചര്‍മ്മ സംരക്ഷണത്തിനുള്ള എല്ലാ ടിപ്‌സും അവര്‍ക്ക് കൃത്യമായി ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ ദിവസേന രണ്ടുലിറ്റര്‍ വെള്ളം കുടിക്കുന്നതും ധാരാളം ധാന്യങ്ങള്‍ കഴിക്കുന്നതും പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും വളരെയധികം ചര്‍മ്മത്തിന് ഗുണം ചെയ്യും. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനും ചര്‍മ്മത്തിനും ഏറെ നല്ലതാണ്.

കെമിക്കലുകള്‍ അടങ്ങിയ ചര്‍മ്മ സംരക്ഷണ വസ്തുക്കള്‍ മാത്രമല്ല, പ്രകൃതിദത്ത വസ്തുക്കള്‍ പോലും പലപ്പോഴും ചര്‍മ്മത്തിന് അസ്വസ്ഥതയുണ്ടാക്കും. എന്നാല്‍ നിങ്ങളുടെ ചര്‍മ്മത്തിന് പെട്ടെന്ന് തന്നെ തിളക്കവും യുവത്വവും നല്‍കുന്ന ഏഴ് പഴങ്ങളെ പരിചയപ്പെടാതെ പോകരുത്. നമുക്കു ചുറ്റുമുള്ള, എപ്പോഴും സുലഭമായി ലഭിക്കുന്ന പഴങ്ങള്‍ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുമെങ്കില്‍ എന്തിന് മടിച്ചു നില്‍ക്കണം. ആ പഴങ്ങള്‍ ഏതൊക്കെയാണെന്ന് അറിയുകയല്ലേ വേണ്ടത്. അവ ഇതാണ്. പാപ്പായ, ഓറഞ്ച്, തണ്ണിമത്തന്‍, പൈനാപ്പിള്‍, ബ്ലൂബെറി, അവോക്കാഡോ, സ്‌ട്രോബെറി എന്നിവയാണ്.

 

പപ്പായ:
പണ്ടുമുതലേ സൗന്ദര്യവര്‍ദ്ധക ഫലങ്ങളില്‍ ഏറ്റവും മുന്‍പില്‍ തന്നെ പേരു കേട്ടുവരുന്ന ആളാണ് പപ്പായ. പപ്പായയില്‍ വിറ്റാമിന്‍ എ.സി എന്നിവയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പപ്പായ കഴിക്കുന്നതും, മുഖത്ത് തേച്ച് പിടിപ്പിക്കുന്നതും ഏറെ നല്ലതാണ്.

ഓറഞ്ച്:
പപ്പായ പോലെ തന്നെ നമ്മള്‍ സൗന്ദര്യ ടിപ്പുകളില്‍ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു ഫലമാണ് ഓറഞ്ച്. ഓറഞ്ചിലെ ആന്റിഓക്‌സിഡന്റുകള്‍ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുകയും പിഗ്മെന്റേഷനും കുറയ്ക്കുകയും ചെയ്യുന്നു.

തണ്ണിമത്തന്‍:
ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന ഫലമാണ് തണ്ണിമത്തന്‍. പേര് സൂചിപ്പിക്കുന്നത് പോലെ, തണ്ണിമത്തനില്‍ ഉയര്‍ന്ന ജലാംശം ഉണ്ട്. ഇതില്‍ വൈറ്റമിന്‍ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചര്‍മം റിപ്പയര്‍ ചെയ്യാന്‍ സഹായിക്കും. കൂടാതെ തണ്ണിമത്തനിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഇത് നിങ്ങളുടെ ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയുന്നു.

പൈനാപ്പിള്‍:
എല്ലാ സീസണിലും ലഭിക്കുന്ന ഒരു പഴമാണ് പൈനാപ്പിള്‍. പൈനാപ്പിളില്‍ വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ സംരക്ഷിക്കുകയും കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിച്ച് യുവത്വം നല്‍കാനും സഹായിക്കും.

ബ്ലൂബെറി:
കാണാന്‍ ചെറുതാണെങ്കിലും ബ്ലൂബെറിയില്‍ ആന്തോസയാനിന്‍ പോലുള്ള ആന്റിഓക്സിഡന്‍്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ ഏറെ സഹായകരമാണ്.

അവോക്കാഡോ:
ആരോഗ്യകരമായ കൊഴുപ്പുകള്‍ക്ക് പേരുകേട്ട ഒരു ഫലമാണു അവോക്കാഡോ. ചര്‍മത്തെ ഉള്ളില്‍ നിന്ന് മോയ്‌സ്ചറൈസ് ചെയ്യാന്‍ ഇത് മികച്ചതാണ്. വിറ്റാമിന്‍ സിയും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

സ്‌ട്രോബറി:
രുചിയും ഭംഗിയും മാത്രമല്ല സ്‌ട്രോബറിയുടെ ഗുണം. കൊളാജന്‍ സമന്വയത്തിനുള്ള പ്രധാന പോഷകമായ വിറ്റാമിന്‍ സി ഈ ഫലത്തില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ സ്‌ട്രോബെറി പോലുള്ള വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മത്തെ പ്രതിരോധശേഷിയുള്ളതു മായി നിലനിര്‍ത്താന്‍ കൂടുതല്‍ സഹായിക്കും.