Entertainment

സെറ്റിൽ കൂട്ടനിലവിളി, തലയിടിച്ച് താഴെ വീണ് മമ്മൂക്ക; പിഴച്ചത് ആർക്ക് ?

ആദ്യ ദിവസം മുതല്‍ ചിത്രം റെക്കോര്‍ഡുകള്‍ തീര്‍ക്കുകയായിരുന്നു

മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’ ലോകമെമ്പാടും നിന്ന് നാല് ദിവസങ്ങള്‍ കൊണ്ട് 52 കോടി രൂപ കളക്ഷനാണ് സ്വന്തമാക്കിയത്. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷന്‍ കോമഡി കൊണ്ടും ടര്‍ബോ തീയേറ്ററുകളില്‍ തീ പടര്‍ത്തി. മെയ് 23ന് റിലീസ് ചെയ്ത ‘ടര്‍ബോ’ മമ്മൂട്ടി ചിത്രങ്ങളില്‍ തന്നെ ഏറ്റവും വേഗമേറിയ കളക്ഷന്‍ നേടി മുന്നേറുകയാണ്. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസം മുതല്‍ ചിത്രം റെക്കോര്‍ഡുകള്‍ തീര്‍ക്കുകയായിരുന്നു.

കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് ടര്‍ബോ വാരികൂട്ടിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇതോടെ ടര്‍ബോ സ്വന്തം പേരിൽ എഴുതി ചേർത്തത്. ആദ്യ ദിനം 224 എക്‌സ്ട്രാ ഷോകളും രണ്ടാം ദിനം 156 എക്‌സ്ട്രാ ഷോകളും മൂന്നാം ദിനം 160 ലേറെ എക്‌സ്ട്രാ ഷോകളും നാലാം ദിനത്തില്‍ 140ലധികം എക്‌സ്ട്രാ ഷോകളാണ് ചാര്‍ട്ട് ചെയ്തിരുന്നത്. കേരളത്തില്‍ ടര്‍ബോയ്ക്കായി ചാര്‍ട്ട് ചെയ്തിരുന്നത്. ആദ്യ ഷോ കഴിഞ്ഞയുടന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിനിടെ മമ്മൂട്ടിക്ക് പറ്റിയ ഒരു അപകടത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ്. അബദ്ധത്തില്‍ മമ്മൂക്കയുടെ തല മേശയിൽ ഇടിച്ചുവെന്നും ഫൈറ്റ് മാസ്റ്റർ ഒരു കുട്ടിയെ പോലെ കരഞ്ഞെന്നും അദ്ദേഹം പറയുന്നു.

മമ്മൂക്ക ഈ സിനിമയിലേക്ക് വന്നപ്പോള്‍ ഒരു ആക്ഷന്‍ സിനിമ ചെയ്യാം എന്ന തീരുമാനത്തില്‍ തന്നെയാണ് പുള്ളി വന്നത്. അതുകൊണ്ട് തന്നെ മാനസികമായി അദ്ദേഹം തയ്യാറെടുത്തിരുന്നു. അതുകൊണ്ട് തന്നെ അതിന് ഒരു ബുദ്ധിമുട്ട് വരാതെ തന്നെ ഷൂട്ടിംഗ് മുന്നോട്ട് പോയെന്ന് വൈശാഖ് പറയുന്നു.

വലിയ ആക്ഷന്‍സ് ചെയ്യുന്ന സമയത്ത്, എപ്പോഴും അതിന്റെ ഒരു റിസ്‌ക് ഉണ്ട്. എപ്പോഴും ആ റിസ്‌ക് ഒഴിവാക്കാവുന്ന മെത്തേഡുകളാണ് ഷൂട്ട് ചെയ്യാറ്. ചില സമയത്ത് അങ്ങനെയുള്ള മിസ്‌റ്റേക്കുകള്‍ സംഭവിക്കാം. ടര്‍ബോയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ 20 ദിവസത്തോളം എടുത്തിട്ടുണ്ടെന്നും വൈശാഖ് പറഞ്ഞു.

മമ്മൂട്ടി ഒരാളെ കാലില്‍ പിടിച്ച് വലിക്കുന്ന ഒരു സീന്‍ ഉണ്ട്. അത് കഴിഞ്ഞ് എഴുന്നേറ്റ് പോയി അടുത്തയാളെ കിക്ക് ചെയ്യുന്നതാണ് സീന്‍. കിക്ക് കിട്ടുന്ന ആള്‍ പുറകോട്ട് പോകണം. കിക്ക് ചെയ്യുമ്പോള്‍ അയാളെ നമ്മള്‍ റോപ്പില്‍ പുറകോട്ട് വലിക്കും. അപ്പോള്‍ മമ്മൂക്ക എഴുന്നേറ്റ് പോയി മറ്റേ ആളെ കിക്ക് ചെയ്യണം. റോപ്പ് വലിക്കാന്‍ മൂന്ന് പേരുണ്ടായിരുന്നു. അതില്‍ ഒരാളുടെ സിന്‍ക് മാറിപോയി.

‘ഒരാള്‍ ഇടത്തോട്ട് വലിച്ചു. മമ്മൂക്ക് എഴുന്നേറ്റ് വരികയാണ്. എഴുന്നേറ്റ് നിന്നാല്‍ ആണല്ലോ നമുക്ക് ബാലന്‍സ് കിട്ടുക. പക്ഷെ മമ്മൂക്ക എഴുന്നേറ്റ് വരുന്നേ ഉണ്ടായിരുന്നുള്ളു. മമ്മൂക്ക എഴുന്നേറ്റ് വരുന്ന സമയം തന്നെ ഡയരക്ഷന്‍ മാറി വന്നയാള്‍ മമ്മൂക്കയെ ഇടിച്ചു. മമ്മൂക്ക കറങ്ങിപോയി അവിടെ സെറ്റ്‌ചെയ്ത് വെച്ചിരുന്ന ടേബിളില്‍ പോയി തലയിടിച്ച് മറിഞ്ഞ് അടിയിലേക്ക് വീണു പോയി,’ വൈശാഖ് പറഞ്ഞു.

ഒരു കൂട്ടം നിലവിളിയാണ് ആദ്യം കേട്ടത്. അവിടെ നിന്നരുന്നവരെല്ലാം കൂടി നിലവിളിച്ചു. ഞാന്‍ ഓടി പോയി പിടിച്ച് എഴുന്നേല്‍പ്പിച്ച് കൊണ്ടുവന്ന് കസേരയില്‍ ഇരുത്തിയിട്ട് ഞാന്‍ മമ്മൂക്കയുടെ കൈ പിടിച്ചിട്ട് നിന്നു. എന്റെ കൈ വിറയ്ക്കുന്നത് എനിക്ക് കാണാം. ഫൈറ്റ് മാസ്റ്റര്‍ ഒക്കെ ഇരുന്ന് ചെറിയ കുട്ടിയെ പോലെ കരയുകയാണ്.

മമ്മൂക്ക പക്ഷെ വളരെ സാധാരണമായി പറഞ്ഞു. അതൊന്നും കുഴപ്പമില്ല. അതൊക്കെ സംഭവിക്കുന്നതല്ലേ എന്ന്. ഫൈറ്റ് മാസ്റ്റര്‍ മൊത്തെ ഡെസ്പ് ആയിരുന്നു. അയാള്‍ ആകെ തകര്‍ന്നു പോയി. മമ്മൂക്ക തന്നെ പലതവണ അയാളെ സമാധാനിപ്പിച്ചു. പത്തോ ഇരുപതോ സ്‌ക്രാച്ച് മാത്രമല്ല, ഇതുപോലുള്ള മുറിവുകളൊക്കെ വന്നിട്ടുണ്ടെന്നും വൈശാഖ് പറയുന്നു.