Food

ഞൊടിയിടയിൽ റസ്റ്ററന്റ് സ്റ്റൈൽ ക്യാരറ്റ് ടുമാറ്റോ സൂപ്പ്

മഴക്കാലത്തിന് ഏറ്റവും യോജിച്ചൊരു ഭക്ഷണമാണ് സൂപ്പ്

മഴക്കാലമാകുമ്പോള്‍ ഭക്ഷണകാര്യങ്ങളില്‍ നമ്മള്‍ ചിലത് പ്രത്യേകമായി ശ്രദ്ധിക്കാറുണ്ട്. തണുത്ത അന്തരീക്ഷത്തിന് കൂടുതല്‍ യോജിച്ച ഭക്ഷണങ്ങളാണ് കൂടുതലും നമ്മള്‍ തെരഞ്ഞെടുക്കാറ്. ഇത്തരത്തില്‍ മഴക്കാലത്തിന് ഏറ്റവും യോജിച്ചൊരു ഭക്ഷണമാണ് സൂപ്പ്. ക്യാരറ്റ് ടുമാറ്റോ സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയാണെന്നാണ് ഇനി പങ്കുവയ്ക്കുന്നത്.

ചേരുവകൾ

ബട്ടർ – ഒരു ടേബിൾ സ്പൂൺ
ക്യാരറ്റ് – അഞ്ചെണ്ണം (ചതുരത്തിൽ മുറിച്ചത്)
തക്കാളി – നാലെണ്ണം
സെലറി – രണ്ടെണ്ണം (അരിഞ്ഞത്)
വെള്ളം – രണ്ട് കപ്പ്
പഞ്ചസാര – ഒരു ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
കുരുമുളകുപൊടി – ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

കുക്കർ ചൂടാക്കി ബട്ടർ ഉരുക്കുക. അതിലേക്ക് ക്യാരറ്റ്, തക്കാളി, സെലറി ഇവ ചേർത്ത് വാടുന്നതുവരെ വഴറ്റുക. ശേഷം രണ്ട് കപ്പ് വെള്ളം ചേർത്ത് രണ്ട് വിസിൽ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം തുറന്ന് വേവിച്ചെടുത്ത ചേരുവകൾ അരച്ചെടുക്കാം. പഞ്ചസാരയും ഉപ്പും ആവശ്യമെങ്കിൽ കുറച്ച് വെള്ളവും ചേർത്ത് ഒന്നുകൂടി തിളപ്പിച്ച് വിളമ്പാം.