വിദേശ തൊഴില്‍ അവസരം. കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സ്ഥാപനമായ ഒഡെപെക് വഴിയാണ് റിക്രൂട്ട്മെന്റ്. സൗദി അറേബ്യയിലെ വെയർഹൗസ് മേഖലയിലാണ് ഒഴിവുകൾ. നൂറോളം ഒഴിവുകളാണുള്ളത്. സൗജന്യ റിക്രൂട്ട്മെന്റ് ആണ് പ്രത്യേകത. സൗദി അറേബ്യയിലെ ഒരു പ്രശസ്ത കമ്പനിയിലേക്ക് വെയർഹൗസ് അസോസിയേറ്റ്‌സായിട്ടാണ് നിയമനം.
ഒമ്പത് മണിക്കൂർ ജോലിക്ക് 1892 സൗദി റിയാല്‍ ശമ്പളമായി ലഭിക്കും. അതായത് 42000 ഇന്ത്യന്‍ രൂപ. ഭക്ഷണ, താമസ ചിലവുകള്‍ അടക്കമാണ് ഇത്. ഓർഡറുകൾ കാര്യക്ഷമമായി ഡെലിവർ ചെയ്യുന്നതിന് വേണ്ടി പാർസലുകള്‍ എടുത്ത് വെക്കുകയും നീക്കി വെക്കേണ്ടി വരികയുമൊക്കെ ചെയ്യേണ്ടി വരുന്നതിനാല്‍ ശാരീരികക്ഷമ ആവശ്യമുള്ള ജോലിയുമാണ് ഇത്.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത് പത്താം ക്ലാസ് വിജയമാണ്. ഇംഗ്ലീഷില്‍ ബേസിക് വിവരം ആവശ്യമാണ്. ഏറ്റവും കുറഞ്ഞത് പറയുന്നത് മനസ്സിലാക്കാണം. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന വിവരവും ഉണ്ടായിരിക്കണം. 18 മുതല്‍ 40 വയസ്സ് വരെയാണ് പ്രായപരിധി.
ഉൽപ്പന്നങ്ങൾ അടുക്കിവെക്കുന്നതിനും സ്കാൻ ചെയ്യുന്നതിനും ഡെലിവറിക്കായി തയ്യാറാക്കുന്നതിനും സ്മാർട്ട്ഫോൺ, ആപ്പുകൾ, സ്കാനറുകൾ എന്നിവ ഉപയോഗിക്കുക പാക്കേജുകൾ തയ്യാറാക്കുക, പാക്കിങ്, അടുക്കിവെപ്പ്, ട്രക്ക് ഡെലിവറികളിലെ ലോഡിങും അൺലോഡിങും ഉള്‍പ്പെടേയുള്ള ജോലികളും ചെയ്യേണ്ടി വരും.
22 കിലോ വരെ ഭാരം എടുക്കുക, 9/10 മണിക്കൂർ ഷിഫ്റ്റുകളിൽ നിന്ന് ജോലി ചെയ്യുക, വലിയ അളവിലുള്ള ചരക്കുകൾ നീക്കാൻ വണ്ടികൾ, ഡോളികൾ, ഹാൻഡ് ട്രക്കുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കുക, പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുക തുടങ്ങിയവയ്ക്കും നിങ്ങള്‍ തയ്യാറാകേണ്ടി വരും. പൊതു അവധികള്‍ക്ക് പുറമെ ആഴ്ചയില്‍ ഒരു ദിവസം ഓഫും ലഭിക്കും.