എയര്‍ടെല്‍ ബിസിനസിന്റെ സിഇഒയായി ശരത് സിന്‍ഹയെ ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാവായ ഭാരതി എയര്‍ടെല്‍ നിയമിച്ചു. ചെക്ക്പോയിന്റ് സോഫ്റ്റ് വെയര്‍ ടെക്നോളജീസ് ലിമിറ്റഡിന്റെ ഏഷ്യാ പസഫിക് പ്രസിഡന്റായിരുന്നു ശരത് അതിനുമുമ്പ് പാലോ ആള്‍ട്ടോ നെറ്റുവര്‍ക്ക്സ്, സിസ്‌കോ, വിഎം വെയര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃനിരയിലുണ്ടായിരുന്നു. ജൂണ്‍ 3-ന് സ്ഥാനമേല്‍ക്കുന്ന ശരത് ഭാരതി എയര്‍ടെല്ലിന്റെ സിഇഒയും എംഡിയുമായ ഗോപാല്‍ വിറ്റലിനാണ് റിപ്പോര്‍ട്ട് ചെയ്യുക.
















