എല്ലാവരുടെയും പ്രശ്നം വണ്ണം കൂടുതൽ ആകുന്നതും അതിനനുസരിച്ച് ഉയരം ഇല്ല, ഉയരം ഉണ്ടെങ്കിൽ വണ്ണം ഇല്ല ..എല്ലാവരെയും ഒരു പോലെ അലട്ടുന്ന പ്രശ്നം ആണിത്.എന്നാൽ ഉയരത്തിന് ഒത്ത വണ്ണം എത്രയാണെന്ന് അറിഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കാം.
ശരീരഭാരം എത്രയാണ് ഉത്തമം എന്നു തീരുമാനിയ്ക്കാന്‍ നമ്മുടെ ബിഎംഐ അതായത് ബോഡി മാസ് ഇന്‍ഡെക്‌സ് അറിയേണ്ടത് അത്യാവശ്യമാണ്. ഇത് അനുസരിച്ച് നമുക്ക് അനുകൂലമായ ശരീരഭാരം എത്രയെന്ന് തീരുമാനിയ്ക്കാന്‍ സാധിയ്ക്കും. ഒരാൾക്ക് ഭാരം കുറവാണോ, സാധാരണ ഭാരമാണോ, അമിതഭാരമുണ്ടോ, അമിതവണ്ണമുണ്ടോ എന്ന് നിർണ്ണയിക്കാനുള്ള അളവുകോലായി ബിഎംഐ ഉപയോഗിക്കുന്നു.
അമിതവണ്ണവുമായി ബന്ധപ്പെട്ട് പലപ്പോഴും ഉപയോഗിക്കുന്ന അത്തരം ഒരു പദമാണ് ബോഡി മാസ് ഇൻഡക്സ് അഥവാ BMI എന്നത്. നിങ്ങളുടേത് വേണ്ടതിലും കുറവ് ഭാരമാണോ, സാധാരണ ഭാരമാണോ, അമിതഭാരമാണോ, അതോ അമിതവണ്ണമാണോ എന്നിവ കണ്ടെത്തുന്നതിനുള്ള പരിധി നിർണ്ണയിക്കുന്നത് ബിഎംഐ അളവ് നോക്കിയാണ്. എന്നിരുന്നാലും, വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് ബിഎംഐ കണക്കാക്കുന്നത്. ബോഡി മാസ് സൂചിക നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന അളവുകോലുകളിൽ ഒന്നാണ് ഉയരം. മറ്റൊരു അടിസ്ഥാന അളവുകോലാണ് ശരീര ഭാരം.
ഉയരത്തിന് ആനുപാതികമായ തൂക്കം എന്നതും പ്രധാനമാണ്. ഉയരത്തിന് ആനുപാതികം എന്നതും ആരോഗ്യകരമായ ശരീരഭാരമാണ്. ഉദാഹരണത്തിന് 150 സെന്റീമീററര്‍ ഉയരമുള്ള ആള്‍ക്ക് 56.3 കിലോയില്‍ താഴെ ഭാരമാണ് ഉത്തമം. 160 സെന്റീമീറ്ററില്‍ താഴെയെങ്കില്‍ 64 കിലോയില്‍ താഴെയും 170 സെന്റീമീറററില്‍ താഴെയെങ്കില്‍ 72,3 കിലോയില്‍ താഴെയും 180 സെന്റീമീറ്ററില്‍ താഴെയെങ്കില്‍ 81 കിലോയില്‍ താഴേയും അനൂകൂലമായ ഭാരമെന്ന് പറയാം.വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ബിഎംഐയില്‍ എത്താനും സാധിയ്ക്കുന്നു. ഉയരം, ഭാരം, ഭക്ഷണക്രമം മുതലായ ചില ഘടകങ്ങൾ ബിഎംഐയെ സ്വാധീനിക്കുന്നു.ഉയരം നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെങ്കിലും ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയിലൂടെ ശരീരഭാരം നിയന്ത്രിയ്ക്കാനും ഇതിലൂടെ ആരോഗ്യകരമായ ബിഐംഐ നില നിര്‍ത്താനും സഹായിക്കുന്നു.