കര്‍ണ്ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞ കാര്യം ഗവണ്‍മെന്റ് അന്വേഷിക്കേണ്ടണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിനു കിട്ടിയ ഒരു വിവരമാണ് അദ്ദേഹം പുറത്തുവിട്ടത്. അതിനെ പരിഹസിക്കുന്നതിനു പകരം ഗവണ്‍മെന്റ് അതിനെക്കുറിച്ച് അന്വേഷിക്കുകയാണ് വേണ്ടത്, അന്വേഷിച്ച് വസ്തുതയുണ്ടോയെന്ന് പരിശോധിക്കണം. രാജരാജേശ്വരിക്ഷേത്രത്തില്‍ അത് നടക്കില്ലായെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ അവിടെയല്ലായെങ്കില്‍ മറ്റു വല്ലയിടത്തും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ഗവണ്‍മെന്റിനുണ്ട്.
ഇന്ന് വാസ്തവത്തില്‍ രാജ്യത്ത് നടക്കുന്നത് ഗാന്ധി നിന്ദയാണ് , ഗാന്ധിസിനിമ വന്ന ശേഷമാണോ രാഷ്ട്ര പിതാവിനെ തലമുറകള്‍ മനസിലാക്കിയത് ? ലോകത്തിന്റെ ഏത് ഭാഗത്തു ചെന്നാലും അവിടെയെല്ലാം ഗാന്ധിപ്രതിമകളും ഗാന്ധി റോഡുകളും നമുക്ക് കാണാം. ലോകത്ത് ഇതുപോലൊരു മഹാന്റെ പേരിലുള്ള സ്മാരകങ്ങള്‍ മറ്റ് ആരുടെയും നമുക്ക് കാണാന്‍ കഴിയില്ല. ഗാന്ധിജിയെപ്പറ്റി എഴുതിയ പുസ്തകങ്ങള്‍ ലക്ഷക്കണക്കിനാളുകള്‍ വായിക്കുന്നു. രാഷ്ട്രപിതാവായ മഹാത്മജിയെപ്പറ്റി ലോകം അറിഞ്ഞത് ഗാന്ധിസിനിമ വന്നതിനുശേഷമാണ് എന്ന് മോദി പറഞ്ഞത് പിന്‍വലിക്കണം , അദ്ദേഹം ജനങ്ങളോട് മാപ്പുപറയണം.
വാസ്തവത്തില്‍ ഇതൊരു ഗാന്ധിനിന്ദയാണ്. ഗോഡ്‌സെയുടെ പ്രേതം മോദിയെ വിട്ടുപോയിട്ടില്ല ഇപ്പോഴും കൂടെത്തന്നെയുണ്ട് എന്ന് മനസിലാക്കണം , ഗോഡ്‌സെയുടെ പാതയിലൂടെ സഞ്ചരിക്കുന്ന മോദി ഇതല്ല ഇതിനപ്പുറവും പറയും , ഈ ഗാന്ധിനിന്ദ അവസാനിപ്പിക്കാന്‍ ബി ജെ പി തയ്യാറുണ്ടോ? ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് രാഷ്ട്ര പിതാവിനെപ്പറ്റി ഇത്തരം പരാമര്‍ശം നടത്തിയിട്ടുള്ളത് , ഇത് പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയാന്‍ പ്രധാനമന്ത്രി തയ്യാറാകണം.
കേരളത്തിലെ ജനങ്ങള്‍ ഇന്ത്യാമുന്നണിക്കനുകൂലമായ വിധിയെഴുത്താണ് നടത്തിയിട്ടുള്ളത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബി ജെ പി ക്കനുകൂലമായ നിലപാടാണ് സി പി എം സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മും ബി ജെ പിയും തമ്മില്‍ ഇവിടെ ഐക്യമുണ്ടായിരുന്നു , അതിന്റെ തുടര്‍ച്ചയാണ് തുടര്‍ ഭരണവും ഇപ്പോഴും തുടരുന്ന അന്തര്‍ധാരയും .
, മുസ്ലീം ലീഗ് എന്നും യുഡിഎഫി ന്റെ അഭിവാജ്യ ഘടകമാണ് , ലീഗിന്റേത് എന്നും മതേതരമുഖമാണ് . അവര്‍ക്ക് ഒരു തീവ്രവാദ സംഘടനയുമായും ബന്ധമില്ല. തീവ്രവാദസംഘടനകളെ തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് ലീഗിനുള്ളത് , ലീഗിനെക്കുറിച്ച് എ.കെ ബാലന്‍ പറയുന്നതില്‍ കാര്യമില്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്നതാണ് കാര്യം.
തരൂര്‍ എന്ത് പിഴച്ചു ,
ശശി തരൂരിന്റെ പാര്‍ട്ട് ടൈം പി.എ. യെ കുറിച്ചുള്ള ആരോപണത്തില്‍ തരൂര്‍ എന്ത് പിഴച്ചു , ആരോപണം ഉയര്‍ന്നായാളെപ്പറ്റി അന്വേഷിക്കയാണ് വേണ്ടത്. പകരം ശശി തരൂരിനെ ആക്ഷേപിക്കയല്ല വേണ്ടത്. ശശി തരൂര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് തനിക്ക് ഇത്തരം സംഭവവുമായി ഒരു ബന്ധവുമില്ലായെന്ന് .
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നേരിട്ടു ബന്ധമുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഐ.എ എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ താന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ ശേഷം ശിവശങ്കരനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് ചെയ്തത്. ഇതെല്ലാം അദ്ദേഹം നേരിട്ടു നടത്തിയ കാര്യങ്ങളാണ് എന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത് – ചെന്നിത്തല മധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു