ന്യൂഡൽഹി: സിഎംആർഎല്ലിൽ 103 കോടി രൂപയുടെ ക്രമക്കേടെന്ന് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. ഇല്ലാത്ത ചെലവുകളുടെ പേരിൽ 103 കോടി രൂപ കണക്കിൽ കാണിച്ചുവെന്നാണ് ആദായ നികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിലുള്ളത്.
പ്രാഥമികാന്വേഷണത്തിൽ 103 കോടി രൂപയുടെ ഇല്ലാത്ത ചെലവുകൾ സിഎംആർഎൽ കണക്കിൽ കാണിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചു. 2012 മുതൽ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. ചെളി നീക്കൽ, ഗതാഗത ചെലവുകൾ എന്നീ ഇനങ്ങളിലാണ് ഇത്രയും തുക എഴുതിച്ചേർത്തിട്ടുള്ളത്.
എസ്എഫ്ഐയുടെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിക്കെതിരെയാണ് സിഎംആർഎല്ലിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ട് ആർഒസി നൽകിയിരിക്കുന്നത്.
സിഎംആർഎൽ-എക്സാലോജിക് പണമിടപാടിലെ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിക്കെതിരെ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ആർഒസി, സിഎംആർഎല്ലിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ട് നൽകിയിരിക്കുന്നത്. 103 കോടി രൂപയുടെ ക്രമക്കേടുകൾ സിഎംആർഎല്‍ നടത്തിയിട്ടുണ്ടെന്നാണ് ആർഒസി കണ്ടെത്തിയിരിക്കുന്നത്. 2012 മുതൽ 19 വരെ 103 കോടി രൂപയുടെ കൃത്രിമ ഇടപാടുകൾ നടന്നതായാണ് കണ്ടെത്തല്‍. ഇതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് ആർഒസി റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ എസ്എഫ്ഐ ഒ അന്വേഷണം അനിവാര്യമാണെന്നാണ് ആർഒസി ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് വീണ വിജയൻ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. അതേസമയം സിഎംആർഎല്ലും എക്‌സാലോജിക്കുമായുള്ള ഇടപാടിൽ തങ്ങൾക്കെതിരെയും എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്ത് കഎസ്‌ഐഡിസി നൽകിയ ഹർജി ജൂലൈ 15ന് ഹൈക്കോടതി പരിഗണിക്കാൻ മാറ്റി.