കൊച്ചി: തൃപ്പൂണിത്തുറയില്‍ വന്‍ ലഹരിവേട്ട. കാറില്‍ കടത്തുകയായിരുന്ന 485 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെയും നഴ്സിങ് വിദ്യാര്‍ഥിനിയെയും പോലീസ് പിടികൂടി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്(33), ചങ്ങനാശ്ശേരി സ്വദേശിയും നഴ്സിങ് വിദ്യാര്‍ഥിനിയുമായ വര്‍ഷ(22) എന്നിവരാണ് പിടിയിലായത്.
പോലീസ് പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. കരിങ്ങാച്ചിറ ഭാഗത്ത് വച്ച് പോലീസ് ഇവരുടെ വാഹനത്തെ കൈകാണിച്ചുവെങ്കിലും ഇവർ നിർത്താതെ പോയി. തുടർന്ന് പോലീസ് ഇവരെ പിന്തുടരുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. മറ്റ് രണ്ടുപേരെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബംഗളുരുവില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയാണ് പിടിയിലായ വര്‍ഷ. കൊച്ചിയില്‍ സുഹൃത്തിനെ കാണാന്‍ എത്തിയതാണെന്നാണ് യുവതി പോലീസിന് നല്കിയ മൊഴി.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ പൊലീസിന്റെ സ്ഥിരം വാഹന പരിശോധനക്കിടെയാണ് സംഭവം. മൂന്നംഗ സംഘം യാത്ര ചെയ്ത കാർ പൊലീസ് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ പരിഭ്രാന്തരായി കാർ മുന്നോട്ടെടുത്തതോടെ ഹിൽപാലസ് പൊലീസ് പിന്തുടർന്നു. ഇരുമ്പനത്തെ കാർ ഷോറൂമിലേക്ക് വാഹനം കടത്തി. മൂന്ന് പേർ ഓടാൻ ശ്രമിച്ചു. പൊലീസെത്തിയതോടെ ഏറ്റുമാനൂർ സ്വദേശി അമീർ മജീദിനെയും ചങ്ങനാശ്ശേരി പെരുന്ന സ്വദേശി വർഷയെയും പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു.
അഞ്ച് ഗ്രാമിന് പതിനായിരം രൂപ വരെ വിലയിടുന്ന 480 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. പിടിയിലായ വർഷ ബെംഗളൂരുവിൽ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയാണ്. അറസ്റ്റിലായ അമീർ മജീദ് ഡ്രൈവറാണ്.