Crime

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട; അര കിലോയോളം എം.ഡി.എം.എയുമായി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കൊച്ചി: തൃപ്പൂണിത്തുറയില്‍ വന്‍ ലഹരിവേട്ട. കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 485 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെയും നഴ്‌സിങ് വിദ്യാര്‍ഥിനിയെയും പോലീസ് പിടികൂടി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്(33), ചങ്ങനാശ്ശേരി സ്വദേശിയും നഴ്‌സിങ് വിദ്യാര്‍ഥിനിയുമായ വര്‍ഷ(22) എന്നിവരാണ് പിടിയിലായത്.

പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ക​രി​ങ്ങാ​ച്ചി​റ ഭാ​ഗ​ത്ത് വ​ച്ച് പോ​ലീ​സ് ഇ​വ​രു​ടെ വാ​ഹ​ന​ത്തെ കൈ​കാ​ണി​ച്ചു​വെ​ങ്കി​ലും ഇ​വ​ർ നി​ർ​ത്താ​തെ പോ​യി. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. മ​റ്റ് ര​ണ്ടു​പേ​രെ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ​ളു​രു​വി​ല്‍ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പി​ടി​യി​ലാ​യ വ​ര്‍​ഷ. കൊ​ച്ചി​യി​ല്‍ സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ എ​ത്തി​യ​താ​ണെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ പൊലീസിന്‍റെ സ്ഥിരം വാഹന പരിശോധനക്കിടെയാണ് സംഭവം. മൂന്നംഗ സംഘം യാത്ര ചെയ്ത കാർ പൊലീസ് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ പരിഭ്രാന്തരായി കാർ മുന്നോട്ടെടുത്തതോടെ ഹിൽപാലസ് പൊലീസ് പിന്തുടർന്നു. ഇരുമ്പനത്തെ കാർ ഷോറൂമിലേക്ക് വാഹനം കടത്തി. മൂന്ന് പേർ ഓടാൻ ശ്രമിച്ചു. പൊലീസെത്തിയതോടെ ഏറ്റുമാനൂർ സ്വദേശി അമീർ മജീദിനെയും ചങ്ങനാശ്ശേരി പെരുന്ന സ്വദേശി വർഷയെയും പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു.

അഞ്ച് ഗ്രാമിന് പതിനായിരം രൂപ വരെ വിലയിടുന്ന 480 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. പിടിയിലായ വർഷ ബെംഗളൂരുവിൽ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയാണ്. അറസ്റ്റിലായ അമീർ മജീദ് ഡ്രൈവറാണ്.