പാലക്കാട്: കാൽനൂറ്റാണ്ടു കാലം ജില്ലാ പോലീസ് സർജനായി സേവനമനുഷ്ഠിച്ചശേഷം ജോലിയിൽ നിന്നും വിരമിച്ച ഡോക്ടർ പിബി ഗുജറാളിന് പാലക്കാട് സൗഹൃദവേദി യാത്രയയപ്പ് നൽകി ചെയർമാൻ ഡോ. ശ്രീമഹാദേവൻ പിള്ള ഉദ്ഘാടനം ചെയ്തു
‘സത്യസന്ധതയോടും നീതിപൂർവ്വകമായും ഉത്തരവാദിത്തം നിർവ്വഹിക്കുകയും സാമൂഹിക പ്രതിബദ്ധതയും മനുഷ്യപ്പറ്റുമുള്ള ഉദ്യോഗസ്ഥനുമായിരുന്നു ഡോക്ടർ ഗുജ്റാളെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദവേദി വൈസ് ചെയർമാൻ റിട്ട. എസ് പി വിജയൻ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് ഇന്ദിര, റിട്ട. ഡി വൈ എസ് പി. വി എസ് മുഹമ്മദ് കാസിം, അഡ്വ. വി പ്രേംനാഥ്, ഗിരീഷ് നൊച്ചുള്ളി, എം പി മത്തായിമാസ്റ്റർ, നഗരസഭ കൗൺസിലർ എം സുലൈമാൻ, പി രാമകൃഷ്ണൻ, എം ജാഫറലി, ടി വി നാരായണൻ കുട്ടി, എം അബ്ദുൽമജീദ്, കെ എസ് ആർ ഗിരീഷ്, നൗഷാദ് ആലവി തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള പ്രമുഖർ ആശംസകൾ നേർന്നു ജനറൽ കൺവീനർ അഡ്വ മാത്യുതോമസ് സ്വാഗതവും ജനറൽ സെക്രട്ടറി എഞ്ചി. എൻ സി ഫാറൂഖ് നന്ദിയും പറഞ്ഞു.