Chinese national arrested in online stock trading scam
മുംബൈ: താജ്മഹൽ പാലസ് ഹോട്ടലിലും ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് രാജ്പുത് എന്ന പ്രതിയെ ഉത്തർപ്രദേശിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു.
പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചായിരുന്നു ഭീഷണി. ഫോൺകോളിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
മെയ് 27നാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് പൊലീസ് രണ്ടിടത്തും തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.