അമിതമായി വെയിലേറ്റ് ചർമ്മം കരിവാളിച്ച് പോകുക അല്ലെങ്കിൽ നിറം കുറയുക തുടങ്ങി പല പ്രശ്നങ്ങളും ആളുകൾ നേരിടാറുണ്ട്. ഇതൊക്കെ മാറ്റാൻ വീട്ടിൽ തന്നെ പല പരിഹാര മാർഗങ്ങളുമുണ്ടെന്നതാണ് യാഥാർത്ഥ്യം. എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു ഫേസ് പായ്ക്ക് നോക്കാം.ആരോഗ്യത്തിന് എന്ന് പോലെ തന്നെ ചർമ്മത്തിനും നാരങ്ങ നീര് നല്ലതാണ്. പല തരത്തിലുള്ള ഗുണങ്ങളാണ് ഇത് ചർമ്മത്തിന് നൽകുന്നത്. പ്രായമാകുന്നതിൻ്റെ എല്ലാ ലക്ഷണങ്ങളെയും തടയാൻ തേൻ ഏറെ സഹായിക്കാറുണ്ട്.മാത്രമല്ല ചർമ്മം സോഫ്റ്റാകാനും നല്ല ഫ്രഷായി വയ്ക്കാനും നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് പുനരുജ്ജീവൻ നൽകാനും നാരങ്ങ നീര് നല്ലതാണ്.ചർമ്മം തിളങ്ങാൻ ഏറ്റവും ബെസ്റ്റാണ് തേൻ. ഇതിലെ ആൻ്റി ബാക്ടീരിയൽ ആൻ്റി മൈക്രോബയൽ ഗുണങ്ങൾ ചർമ്മത്തിലെ പ്രശ്നങ്ങളെ മാറ്റാൻ നല്ലതാണ്. മുഖക്കുരു, നിറവ്യത്യാസം പോലെയുള്ള പ്രശ്നങ്ങൾ പാടെ മാറ്റിയെടുക്കാൻ തേൻ ഏറെ സഹായിക്കും. മിക്ക ഫേസ് പായ്ക്കുകളിലെയും പ്രധാനിയാണ് തേൻ. പാർശ്വഫലങ്ങളില്ലാതെ ചർമ്മത്തെ തിളങ്ങാൻ സഹായിക്കുന്ന ഒരു ചേരുവ കൂടിയാണ് തേൻ.ആരോഗ്യത്തിന് പോലെ തന്നെ ചർമ്മത്തിനും ഏറെ നല്ലതാണ് റാഗി. ഇതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ വളരെ പ്രശസ്തമാണ്. അതുപോലെ ചർമ്മത്തിനും റാഗി പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാൻ റാഗി സഹാിക്കും. മുഖക്കുരുവും ഹൈപ്പർ പിഗ്മൻ്റേഷൻ പോലെയുള്ള പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ റാഗി സഹായിക്കും. അതുപോലെ ചർമ്മത്തിലെ ചുളിവുകളും വരകളും മാറ്റാൻ സഹായിക്കും.