സഞ്ചാരികൾക്ക് സ്വപ്ന സമാനമായ കാഴ്ച്ച ഒരുക്കുന്ന പ്രദേശമാണ് ഹിമാചൽ . അവിടെ നാടോടിക്കഥയിലെ 60 നാഗദേവതകളുടെ മാതാവായ ബുദ്ധ നാഗിനുവേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രമുണ്ട് , സെരോല്‍സര്‍ തടാകമുണ്ട് , ഇടതൂർന്ന കോണിഫറസ് വനങ്ങളുണ്ട് . അങ്ങനെ അങ്ങനെ കണ്ണെത്താവുന്നിടത്തോളം ഭംഗി നുകർന്നിരിക്കാവുന്ന ഏറെ ഇടങ്ങൾ അവിടെയുണ്ട്. ജലോറി പാസില്‍ നിന്ന് ആറു കിലോമീറ്റര്‍ ദൂരമുണ്ട് ആരെയും മയക്കുന്ന സൗന്ദര്യമുള്ള സെരോല്‍സര്‍ തടാകത്തിലേക്ക് . ഹിമാചലി നാടോടിക്കഥയിലെ 60 നാഗദേവതകളുടെ മാതാവായ ബുദ്ധ നാഗിനുവേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രവുമുണ്ട് ഇവിടെ.
കുളു താഴ്‌വരയിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലെയും തടി കൊത്തുപണികൾ ചെയ്യുന്നത് നാഗിനി, ഗുശൈനി, ബഞ്ചാര്‍, ഷോജ മുതലായ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്.പരാശരമുനി ധ്യാനിച്ചിരുന്ന ഇടമാണ് ഇവിടുത്തെ പരാശര്‍ തടാകക്കര എന്നാണ് വിശ്വാസം. തടാകത്തിന്‍റെ തീരത്ത് മൂന്നു നിലകളുള്ള പഗോഡ ശൈലിയിലുള്ള ക്ഷേത്രം പതിനാലാം നൂറ്റാണ്ടിൽ ബാൻസൻ രാജാവാണ് പണികഴിപ്പിച്ചത്. എല്ലാ വര്‍ഷവും പ്രദര്‍ശനങ്ങള്‍, ഉല്‍സവങ്ങള്‍ എന്നിവയും വിവാഹങ്ങള്‍, മറ്റു വിശിഷ്ടമായ ചടങ്ങുകള്‍ എന്നിവയും വഴി ഹിമാചല്‍ പ്രദേശിലെ ഗ്രാമീണ ജീവിതത്തില്‍ നാടോടി നൃത്തങ്ങള്‍ക്കും മറ്റു നൃത്തരൂപങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്.കലകളാല്‍ സമ്പന്നമായ വീടുകളും ക്ഷേത്രങ്ങളും പരമ്പരാഗത പഹാരി വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മിക്കപ്പെട്ടവയാണ്.
തദ്ദേശീയമായി ലഭ്യമായ മരത്തടികളും കല്ലുകളും ചെളിയുമൊക്കെ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. മിക്ക ഗ്രാമങ്ങളും റോഡുകളാല്‍ ബന്ധിതവും ദേവദാരു, പൈന്‍ തുടങ്ങിയ സുന്ദരമായ മരങ്ങളാല്‍ ചുറ്റപ്പെട്ടവയുമാണ്.ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന തീർത്ഥൻ വാലി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് . തീര്‍ത്ഥന്‍ നദിയുടെ കരയിലെ സുന്ദരമായ താഴ്‍വരയാണ് തീര്‍ത്ഥന്‍ . സമുദ്രനിരപ്പില്‍ നിന്നും 1600 മീറ്റര്‍ ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത് .
ഷോജയ്‌ക്ക് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടം പരിസ്ഥിതി സംരക്ഷണ മേഖലയില്‍ പെടുന്നു. അതുകൊണ്ട് തന്നെ അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്‌ക്കുന്നതിനുള്ള പല പ്രവര്‍ത്തനങ്ങളും ഇവിടെ നടപ്പാക്കിവരുകയാണ് . ഹിമാചൽ പ്രദേശിലെ തന്നെ ഏറ്റവും മികച്ച പക്ഷി നിരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ് ഈ താഴ്‍വര. കാഴ്ച്ചകൾ കണ്ട് മതിമറക്കുന്നവർ ഇടയ്ക്ക് ഹിമാചലിനെ ദേവഭൂമിയെന്ന് വിളിക്കാറുണ്ട്.