Idukki

ചെ​റു​തോ​ണി​യി​ൽ ര​ണ്ടു കു​ട്ടി​ക​ളെ കാ​ണാ​താ​യി

ഇ​ടു​ക്കി: ചെ​റു​തോ​ണിയിൽ ര​ണ്ടു കു​ട്ടി​ക​ളെ കാ​ണാ​താ​യി. അ​ജോ​ൺ റോ​യ് (15), അ​ല​ൻ ബി​ജു (14) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. പിന്നീട് ഇവരെ തൊടുപുഴയിൽ കണ്ടെത്തി.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ചെ​റു​തോ​ണി​യി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​ൽ ഇ​വ​ര്‍ പോ​യി​രു​ന്നു. ആ​രാ​ധ​നാ​ല​യ​ത്തി​ലെ​ത്തി​യ കു​ട്ടി​ക​ൾ ബാ​ഗ് അ​ക​ത്ത് വ​ച്ച ശേ​ഷം ഇ​വി​ടെ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ഇ​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ചെ​റു​തോ​ണി ടൗ​ണി​ന് 100 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഒ​രു വീ​ടി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ കു​ട്ടി​ക​ൾ ന​ട​ന്നു പോ​കു​ന്ന​താ​യും ക​ണ്ടു. എ​ന്നാ​ൽ അ​തി​ന് ശേ​ഷം കു​ട്ടി​ക​ളെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

കുട്ടികളെ കാണാതായ വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തെരച്ചിൽ ആരംഭിച്ചിരുന്നു. കുട്ടികൾ ബസിൽ കയറിയെന്ന് തൊടുപുഴയിലേക്ക് പോയ ഒരു ബസിലെ കണ്ടക്ടര്‍ വിവരം നൽകിയതിന് അനുസരിച്ച് ഇവിടെ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇവര്‍ എന്തിനാണ് തൊടുപുഴയ്ക്ക് പോയതെന്ന് വ്യക്തമല്ല.

Latest News