ഒമാനിലെ മസ്കത്ത് ഗവര്‍ണറേറ്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മണ്ണിടിഞ്ഞ് വീണ് പ്രവാസി തൊഴിലാളി മരിച്ചു. ബൗഷര്‍ വിലായത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം ഉണ്ടായത്.
അപകട വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ ഊര്‍ജിത രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി ആളെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മസ്കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഏത് രാജ്യക്കാരനാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.