ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ 50 ശതമാനം ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ജൂണ്‍ ഒന്ന് മുതല്‍ ട്രാഫിക് പിഴയിളവ് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം നിലവിലുള്ളത്. എല്ലാത്തരം മോട്ടര്‍ വാഹനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് മാത്രമല്ല രാജ്യത്തെ പ്രവാസി താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര് എന്നിവര്‍ക്കെല്ലാം ഇളവ് ലഭിക്കും. മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പ് ആയ മെട്രാഷ് 2 മുഖേന പിഴത്തുക അടയ്ക്കാം.