സെന്‍ട്രല്‍ ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നു വീണു. അപകടത്തില്‍ 8 പേരെ രക്ഷപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അല്‍-ഫൈസലിയ ജില്ലയിലെ അഞ്ച് നിലകളുള്ള താമസക്കെട്ടിടമാണ് തകര്‍ന്നുവീണത്. 13 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നതായാണ് വിവരം. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് പുറത്തെത്തിച്ചത്.
കെട്ടിടത്തിന്റെ ബേസ്‌മെന്റിനുള്ളിലെ അറ്റകുറ്റപ്പണികളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം അപകടത്തില്‍പ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.