ശരണ്യ ബസ്സിന്റെ മുതലാളി മന്ത്രി ഗണേശൻ അറിയാൻ ,കെ എസ് ആർ ടി സി ജീവനക്കാരെ മദ്യപാനികളും മോഷ്ടാക്കളും ആക്കി ചിത്രീകരിക്കുമ്പോൾ യഥാർഥ കുറ്റവാളികൾ സ്വകാര്യ ബസ്സ് ഡ്രൈവർമാരും മുതലാളിമാരുമെന്നും മന്ത്രി മറന്നു പോകുന്നോ. സ്വകാര്യ ബസ്സ് ജീവനക്കാർ നിരത്തിൽ നടത്തുന്ന പേക്കൂത്തുകൾ കണ്ടിട്ടും കണ്ണടയ്ക്കുന്ന മന്ത്രി കെ എസ് ആർ ടി സി ജീവനക്കാരെ അക്ഷരാർത്ഥത്തിൽ ശിക്ഷിക്കുകയാണ് ചെയ്യുന്നത്. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടന്ന ഒരു ആക്സിഡന്റ് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആറ്റുകാൽ എന്ന സ്വകാര്യ ബസ്സ് പത്തു വയസ്സുള്ള ഒരു കുഞ്ഞിനേയും ഒരമ്മയെയും ഇടിച്ച് കൊണ്ടാണ് പോയത്. മന്ത്രി ഇരിക്കുന്ന സെക്രട്ടറിയേറ്റിന്റെ പടിവാതിൽക്കലാണ് ഈ സംഭവം നടന്നത്. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന യുവതിക്കും ഒപ്പമുണ്ടായിരുന്ന കുഞ്ഞിനും ഗുരുതമായി പരിക്കേറ്റിരുന്നു. ആറ്റുകാൽ ബസ്സ് ഓടിച്ചിരുന്ന ഡ്രൈവർ വാഹനം ഓടിച്ചിരുന്നപ്പോൾ മദ്യം തലയ്ക്ക് പിടിച്ച് സ്വബോധം നഷ്ട്ടപെട്ട നിലയിൽ ആയിരുന്നു. ഈ സംഭവത്തിൽ പോലീസ് ഡ്രൈവർക്ക് എതിരെയും ബസ്സിന് എതിരെയും നടപടി എടുത്താലും കേരളത്തിലെ മത്സര ഓട്ടം നിലയ്ക്കാൻ പോകുന്നില്ല എന്ന് സാരം, കാരണം, സ്വകാര്യ ബസ്സുകളുടെ മുടിചൂടാമന്നനായി ശരണ്യ ബസ്സ് ഇന്നും നിരത്തിൽ ഓടുന്നതാണ്. ഇത് ഗതാഗത മന്ത്രിയുടെ കുടുംബസ്വത്തു കൂടിയാണ്. നിരവധി തവണ സ്വകര്യ ബസ്സുകളെ നിയമലംഘനം കാട്ടി കെഎസ്ആർടിസിയുടെ സ്ക്വാഡ് പിടിച്ചിട്ടുണ്ടെങ്കിലും നടപടി എടുക്കാൻ സാധിച്ചിട്ടില്ല. ഇതിന് കാരണം തലയ്ക്ക് മുകളിൽ ഉള്ള ഏമാൻമാരുടെ വിളി വരുന്നത് കൊണ്ടാണ്,എത്രയൊക്കെ നിയമലംഘനം നടത്തിയാലും ബസ്സുകളെ സംരക്ഷിക്കാൻ മേലാളന്മാർ ഉണ്ടെങ്കിൽ നിയമം നിയമത്തിന്റെ വഴി പോകും ,അതായത് സ്വകര്യ ബസ്സുകളെ സംരക്ഷിക്കുന്ന നിയമം ആയി മാറുമെന്ന് സാരം. കഴിഞ്ഞ ദിവസവും ഈ ആറ്റുകാൽ ബസ്സിനെ നിയമലംഘനം നടത്തിയതിന് പിടികൂടിയിരുന്നു. അപ്പോഴും മുകളിൽ നിന്നുള്ള വിളി വന്നിരുന്നു.ഇതോടെ നിയമ നടപടികൾ നിർത്തി വയ്ക്കുകയും ചെയ്തു.
മന്ത്രി ഗണേശനോടാണ് , ksrtc യുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ താങ്കൾ നടത്തി കൊണ്ടിരിക്കുന്ന അധരവ്യായാമം ksrtc ജീവനക്കരെ നേരെ അക്കാനുള്ളതാണല്ലോ കോർപറേഷൻ തൊഴിലാളികൾ മുഴുവൻ കൊള്ളരുതാത്തവരും തെറ്റുക്കാരും ദുശീലക്കാരും ആക്കി നിർത്തിയിട്ടാണല്ലോ താങ്കളുടെ ഈ വാചക കസർത്ത് നടത്തുന്നത്. അപ്പോൾ എതിർ ശബ്ദങ്ങൾ ഉയരില്ല കാരണം ksrtc ജീവനക്കാർ ഇപ്പോൾ അടിമകൾ ആണല്ലോ ശമ്പളമില്ല അവധികളില്ല ഒറ്റപ്പെട്ട ആതമഹത്യകൾ മാത്രമാണല്ലോ അപയം. ചെയ്യാത്ത കുറ്റങ്ങൾക്ക് പഴി കേൾക്കുകയും, നടത്താത്ത തിരുമറികൾക്ക് കള്ളനാവുകയും ചെയ്യുന്ന സ്വാതന്ത്ര്യമില്ലാത്ത തൊഴിലാളികൾ. അവരൊന്നും ഈ നിരത്തുകളിൽ കൊലപതകങ്ങൾ നടത്താറില്ല. അവരീ നാടിൻറെ നാഡീ ഞരമ്പുകൾപോലെ നിതാന്ത ജാഗ്രതയോടെ സഞ്ചരിക്കുന്ന കേരളത്തിന്റെ സ്വന്തം ആന വണ്ടിയാണ്. ഇവരെ കുറ്റക്കാർ എന്ന് കണ്ട് പാഠം പഠിപ്പിക്കാൻ ഇറങ്ങിയ മന്ത്രി സ്വകാര്യ ബസ്സുകളുടെ ഡ്രൈവർമാർക്ക് മൂക്കുകയർ ഇടുകയാണ് വേണ്ടത്. ക്ലാസ് എടുക്കേണ്ടത് അവർക്ക് വേണ്ടിയാണ് നിയമ നടപടി എടുക്കേണ്ടത് അവർക്കെതിരെയാണ്. അതിനു ശേഷം ആകണം കേരളത്തിലെ ജീവനക്കരെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങേണ്ടത്. മന്ത്രി പറഞ്ഞതിൽ ഒന്നും തെറ്റില്ല എന്നാൽ പറയേണ്ടത് ഇപ്പോൾ ആണോന്ന് മന്ത്രി ചിന്തിക്കേണ്ടതുണ്ട്, സ്വകര്യ ബസ്സ് മാഫിയ നിരത്തുകൾ കീഴടക്കിയിട്ടും കെ എസ് ആർ ടി സികളുടെ റൂട്ടുകളിൽ കയറി മുൻപിൽ ഓടിയും, കെ എസ് ആർ ടി സി യെ തകർക്കുമ്പോൾ കൈയും കെട്ടിയിരിക്കുന്ന ഭരണാധികാരികളെ അല്ല കേരളത്തിന് വേണ്ടത്,
സ്വകാര്യ ബസ്സുകളെ സംരക്ഷിക്കുന്ന ഭരണകൂടം അല്ല വേണ്ടത്. ശക്തമായ നടപടിയിലൂടെ സ്വകര്യ ബസ്സ് മാഫിയയെ പിടിച്ചു കെട്ടാൻ സാധിക്കുന്ന മന്ത്രിയെ ആണ് ആവശ്യം. കെ എസ് ആർ ടി സി ജീവനക്കരുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ എല്ലാം ഇപ്പോൾ സ്വകര്യ ബസ്സുകളുടെ അഴിഞ്ഞാട്ടത്തെ കണ്ട്, അതിനെ ഒരു വാക്ക് കൊണ്ട് പോലും പരാമർശിക്കാത്ത മന്ത്രിക്കെതിരെ പൊങ്കാലയാണ് നടക്കുന്നത്.