വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് നെയ്ച്ചോറ്. രുചികരമായി നെയ്ച്ചോറ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബസുമതി അരി – 4 കപ്പ്
- സവാള – 2 എണ്ണം
- കശുവണ്ടി – 10 എണ്ണം
- നെയ്യ് – 3 ടീസ്പൂൺ
- ഉണക്കമുന്തിരി – 15 എണ്ണം
- ഏലയ്ക്ക – 4 എണ്ണം
- ഗ്രാമ്പു – 6 എണ്ണം
- കറുവപ്പട്ട – 1 കഷ്ണം
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം അരി കഴുകി 20 മിനിറ്റ് കുതിർത്തു വയ്ക്കണം. സവാള അരിഞ്ഞു നെയ്യിൽ വഴറ്റണം, അതിലേക്കു കശുവണ്ടി, മുന്തിരി, ഏലയ്ക്ക, ഗ്രാമ്പു, പട്ട എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കണം. ശേഷം 6 കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കണം. അതിലേക്കു അരി ഇടണം. ഒരു 5 മിനിറ്റ് തിളച്ച ശേഷം തീ കുറച്ചു പാത്രം നന്നായി മൂടി 20 മിനിറ്റ് വേവിക്കണം. നെയ്ച്ചോറ് തയ്യാറായി.