xr:d:DAF9f3D1RLA:2,j:7144254368950101471,t:24022207
മീൻ അച്ചാർ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. വളരെ രുചികരമായി മീൻ അച്ചാർ തയ്യറാക്കുന്ന രീതി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഇടത്തരം കഷ്ണങ്ങളാക്കിയ മീന്‍ കഷ്ണങ്ങള്‍ ഉപ്പ്, കുരുമുളക് പൊടി, കുറച്ച് മുളകുപൊടി ഇവ ചേര്‍ത്ത് പുരട്ടി 1 മണിക്കൂര്‍ വയ്ക്കുക. അതിനുശേഷം എണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ച് കുറച്ചുകുറച്ചായി മീന്‍ കഷ്ണങ്ങള്‍ വറുത്തു കോരുക.
വെറൊരു ചീനിച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് അതില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ വഴറ്റി വിനാഗിരിയില്‍ മുളക്പൊടി, കായം, കുറച്ച് ഉപ്പ് ഇവ ചേര്‍ത്ത് നല്ലതുപോലെ കലക്കി ഒഴിക്കുക.
ഈ മിശ്രിതം തിളയ്ക്കുമ്പോള്‍ ഇതിലേക്ക് വറുത്തുവച്ചിട്ടുള്ള മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ചാറ് ചെറുതായി കുറുകിവരുമ്പോള്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് വായു കടക്കാത്ത പാത്രത്തില്‍ അല്ലെങ്കില്‍ കുപ്പിയില്‍ സൂക്ഷിക്കുക.