വീട്ടിൽ വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീഫ് ചോപ്സി. നല്ല ചൂടൻ ബീഫ് ചോപ്സി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീഫ് – അര കിലോ
- സോയ സോസ് – 2 ടേബിൾസ്പൂൺ
- ഓയെസ്റ്റർ സോസ് – 1 ടേബിൾസ്പൂൺ
- സ്പ്രിങ് ഒനിയൻ – 1 ടേബിൾസ്പൂൺ
- കൂൺ – കാൽ കപ്പ്
- കാബേജ് – കാൽ കപ്പ്
- ക്യാരറ്റ് – കാൽ കപ്പ്
- വെള്ളരിക്ക – കാൽ കപ്പ്
- സവാള – 1 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- കുരുമുളക് പൊടി – ഒരു നുള്ള്
- കോൺ ഫ്ലോർ – ഒരു ടീസ്പൂൺ
- എള്ളെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് അല്പം ഉപ്പും കുരുമുളകുമിട്ട് എണ്ണയിൽ വറുത്തു മാറ്റി വെക്കാം. പച്ചക്കറികൾ എല്ലാം നീളത്തിൽ അരിഞ്ഞു വയ്ക്കണം. വറുത്ത എണ്ണയിൽ പച്ചക്കറികൾ വഴറ്റണം . ഒന്ന് വാടിയാൽ മാത്രം മതി. ഇനി സോയ സോസും ഓയെസ്റ്റർ സോസും ചേർക്കാം. ആവശ്യമുള്ള ഉപ്പ് ചേർക്കാം.
അര കപ്പ് വെള്ളം ചേർക്കാം. ബീഫ് ചേർക്കാം. അവസാനം കോൺ ഫ്ലോർ അല്പം വെള്ളത്തിൽ കലർത്തി ഒഴിക്കാം. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. ബീഫ് ചോപ്‌സി തയ്യാറായി.