ബീറ്റ്റൂട്ട് കൊണ്ട് പായസം ഉണ്ടാക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ വരൂ, കിടിലൻ ടേസ്റ്റിൽ അടിപൊളി ബീറ്റ്റൂട്ട് പായസം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യറാക്കുന്ന വിധം
ആദ്യം ബീറ്റ്റൂട്ട് നന്നായി ഗ്രേറ്റ് ചെയ്തു ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. അതിലേക്കു കുരു കളഞ്ഞു വെച്ചിരിക്കുന്ന ഈന്തപ്പഴം കൂടി ചേർക്കുക എന്നിട്ട് നന്നായി വെന്ത ശേഷം ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് നെയ്യ് ഒഴിച്ച് ചൂടായ ശേഷം അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്ത് നന്നായി ഇളക്കുക .
നെയ്യിൽ നന്നായി വരട്ടി എടുത്ത ശേഷം പഞ്ചസാര ചേർത്ത് കൊടുക്കണം. നന്നായി യോജിപ്പിച്ച ശേഷം ശർക്കര ഉരുക്കിയതു ചേർക്കുക. ഒന്ന് കുറുകി വരുമ്പോൾ അതിലേക്കു കണ്ടൻസെഡ് മിൽക്ക് ചേർത്ത് ഇളക്കി വാങ്ങി വെക്കുക.
നല്ല കുറുകി ഇരിക്കുന്ന രീതിയിൽ ആയിരിക്കണം പായസം. ഇതിലേക്ക് കശുവണ്ടി, മുന്തിരി എന്നിവ നെയ്യിൽ വറുത്തു ചേർക്കുക ശേഷം ഏലക്ക പൊടി കൂടി ചേർത്ത് കൊടുക്കുക.സ്വാദൂറും ബീറ്റ്റൂട്ട് പായസം തയ്യാറായി.