അഭ്ജിത്ത് ശുക്ല, അഭ്ജിത്ത്, പ്രദീപ് എന്നിവര്‍ 8 സ്റ്റോക് ഹൈറ്റ്സ് എന്ന പേരില്‍ വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും വഴി ഡബ്ബാ ട്രേഡിങും അനധികൃക ട്രേഡിങ് പ്ലാറ്റ്ഫോമും നടത്തുന്നതിനെതിരെ എന്‍എസ്ഇ മുന്നറിയിപ്പു നല്കി.
ഇവര്‍ 8238236005, 9910265560, 9910194030, 8657894926 എന്നീ നമ്പറുകളിലൂടേയും ടെലഗ്രാം ലിങ്കിലൂടേയും അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും നിക്ഷേപകര്‍ ഇതിനെ കുറിച്ചു കരുതിയിരിക്കുകയും ഇത്തരം ഏതെങ്കിലും പദ്ധതികളില്‍ ചേരാതിരിക്കുകയും വേണമെന്നും എന്‍എസ്ഇ അറിയിച്ചു.
ഓഹരി വിപണിയില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ അവതരിപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. ഇവര്‍ എന്‍എസ്ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അംഗീകൃത വ്യക്തികളല്ലെന്നും വ്യക്തിമാക്കിയ എക്സ്ചേഞ്ച് ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കിയതായും അറിയിച്ചു.