പരിസ്ഥിതി സൗഹാര്‍ദ്ദ പെയിന്റ് കമ്പനിയായ ജെഎസ്ഡബ്ല്യു പെയിന്റ്സ് മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 24 ബില്യണ്‍ ഡോളര്പ്രവര്ത്തന ലാഭം കൈവരിച്ചു. ബിസിനസിനു തുടക്കം കുറിച്ച് അഞ്ചു വര്‍ഷമെന്ന ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിലാണ് കമ്പനി പ്രവര്‍ത്തന ലാഭം കൈവരിച്ചത്. കമ്പനിയുടെ ആകെ വരുമാനം 2000 കോടി രൂപ എന്ന നാഴികക്കല്ലും പിന്നിട്ടിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ നേട്ടം കൈവരിക്കുന്ന പുതിയ പെയിന്റ് കമ്പനി എന്ന നേട്ടം കൈവരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ജെഎസ്ഡബ്ല്യു പെയിന്റ്സ് മാനേജിങ് ഡയറക്ടര്‍ പാര്‍ത് ജിന്‍ഡല്‍ പറഞ്ഞു.