വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീഫ് വിന്താലു. രുചികരമായ ബീഫ് വിന്താലു തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
- 1. ബീഫ് ( ചെറുതായി അരിഞ്ഞത്) – അര കിലോ
- 2.കടുക് – 1 ടീസ്പൂൺ
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- ഏലയ്ക്ക – 3 എണ്ണം
- കറുവപ്പട്ട – ഒരു കഷ്ണം
- ഗ്രാമ്പു – 4 എണ്ണം
- ഉലുവ – 1 ടീസ്പൂൺ
- കുരുമുളക് – 5 എണ്ണം
- മുളകുപൊടി – ഒരു ടേബിൾസ്പൂൺ
- 3.വിനാഗിരി – കാൽ കപ്പ്
- സവാള – 4 എണ്ണം
- തക്കാളി – 2 എണ്ണം
- ഇഞ്ചി – ഒരു ടേബിൾസ്പൂൺ
- വെളുത്തുള്ളി -ഒരു ടേബിൾസ്പൂൺ
- വെള്ളം – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ടാമത്തെ ചേരുവകൾ എല്ലാം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ശേഷം വിനാഗിരിയിൽ കലർത്തി വയ്ക്കണം. ഇനി കുക്കറിൽ എണ്ണ ചൂടാക്കാം. ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം. ശേഷം സവാള വഴറ്റാം.
ഇനി വിനാഗിരിയിൽ കലർത്തി വച്ചിരിക്കുന്നവ ചേർത്ത് കൊടുക്കാം. രണ്ട് മിനിറ്റ് വഴറ്റിയ ശേഷം തക്കാളി ചേർക്കാം. വെള്ളം ചേർക്കാം. നല്ലപോലെ വഴറ്റി യോജിപ്പിച്ച് പേസ്റ്റ് പോലെ ആക്കാം. ഇനി ബീഫ് ചേർത്ത് കൊടുത്ത് രണ്ട് മൂന്നു മിനിറ്റ് ഇളക്കാം. കറി വേപ്പിലയും കാൽ കപ്പ് വെള്ളവും ചേർത്ത് കുക്കറിൽ അടയ്ക്കാം. ബീഫ് വെന്ത ശേഷം കുക്കർ തുറക്കാം. ഇനി ഒന്ന് വറ്റിച്ചെടുക്കണമെങ്കിൽ അങ്ങനെയും ചെയ്യാം.