India

ടാന്‍സാനിയയിലെ ഡാര്‍ എസ് സലാം തുറമുഖത്ത് ടെര്‍മിനല്‍ 2 ഏറ്റെടുത്ത് അദാനി പോര്‍ട്ട്

അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ (APSEZ) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അദാനി ഇന്റര്‍നാഷണല്‍ പോര്‍ട്ട്‌സ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (AIPH), ടാന്‍സാനിയയിലെ ഡാര്‍ എസ് സലാം തുറമുഖത്ത് കണ്ടെയ്നര്‍ ടെര്‍മിനല്‍ 2 ഏറ്റെടുത്തു. 30 വര്‍ഷത്തേക്കാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ദാര്‍ എസ്. സലാം തുറമുഖം, റോഡുകളും, റെയില്‍വേയും ഉൾപ്പെടെ നല്ല ശൃംഖലയുള്ള ഒരു ഗേറ്റ് വെ തുറമുഖമാണ്.

നാല് ബെര്‍ത്തുകളുള്ള ഇഠ2ന് ഒരു ദശലക്ഷം TEU-കളുടെ വാര്‍ഷിക ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്, കൂടാതെ 2023-ല്‍ 0.82 ദശലക്ഷം ടിഇയു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തു, ഇത് ടാന്‍സാനിയയുടെ മൊത്തം കണ്ടെയ്നര്‍ കയറ്റുമതിയുടെ 83% ആണെന്ന് കണക്കാക്കപ്പെടുന്നു. ഈസ്റ്റ് ആഫ്രിക്ക ഗേറ്റ്വേ ലിമിറ്റഡ് (EAGL) അകജഒ, അഉ പോര്‍ട്ട് ഗ്രൂപ്പ്, ഈസ്റ്റ് ഹാര്‍ബര്‍ ടെര്‍മിനല്‍സ് ലിമിറ്റഡ് (EHTL) എന്നിവയുടെ സംയുക്ത സംരംഭമാണ്.

ടാന്‍സാനിയ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ സര്‍വീസസ് ലിമിറ്റഡിന്റെ (ടിഐസിടിഎസ്) 95% ഓഹരികള്‍ ഹച്ചിസണ്‍ പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡില്‍ നിന്ന് (അതിന്റെ അഫിലിയേറ്റ് ഹച്ചിസണ്‍ പോര്‍ട്ട് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡില്‍ നിന്ന്) ഏറ്റെടുക്കുന്നതിനും ഹാര്‍ബര്‍സ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് 39 മില്യണ്‍ ഡോളര്‍ വാങ്ങുന്നതിനുമുള്ള ഷെയര്‍ പര്‍ച്ചേസ് എഗ്രിമെന്റില്‍ ഋഅഏഘ ഒപ്പുവച്ചു. . ടിഐസിടിഎസ് നിലവില്‍ എല്ലാ പോര്‍ട്ട് കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും സ്വന്തമാക്കുകയും മനുഷ്യശക്തിയെ നിയമിക്കുകയും ചെയ്യുന്നു. ടിഐസിടിഎസ് വഴിയാണ് അദാനി CT2 പ്രവര്‍ത്തിപ്പിക്കുക.

2030-ഓടെ ആഗോളതലത്തില്‍ ഏറ്റവും വലിയ പോര്‍ട്ട് ഓപ്പറേറ്റര്‍മാരില്‍ ഒരാളായി മാറാനുള്ള അദാനി പോര്‍ട്ടിന്റെ അഭിലാഷത്തിന് അനുസൃതമായാണ് ഡാര്‍ എസ് സലാം തുറമുഖത്തെ കണ്ടെയ്നര്‍ ടെര്‍മിനല്‍ 2-നുള്ള ഇളവ് ഒപ്പിട്ടത്. ഇതുവഴി നമ്മുടെ തുറമുഖങ്ങളും കിഴക്കന്‍ ആഫ്രിക്കയും തമ്മിലുള്ള വ്യാപാര അളവുകളും സാമ്പത്തിക സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ദാര്‍ എസ് സലാം തുറമുഖത്തെ ലോകോത്തര തുറമുഖമാക്കി മാറ്റാന്‍ ഞങ്ങള്‍ ശ്രമിക്കും,’ APSEZ മാനേജിംഗ് ഡയറക്ടര്‍ ശ്രീ കരണ്‍ അദാനി പറഞ്ഞു.

അദാനി പോര്‍ട്ട്‌സ് ((APSEZ

ആഗോളതലത്തില്‍ വൈവിധ്യവല്‍ക്കരിക്കപ്പെട്ട അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (APSEZ) ഒരു തുറമുഖ കമ്പനിയില്‍ നിന്ന് ഒരു ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് യൂട്ടിലിറ്റിയായി മാറിയിട്ടുണ്ട്. പടിഞ്ഞാറന്‍ തീരത്ത് തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ഏഴ് തുറമുഖങ്ങളും ടെര്‍മിനലുകളും (ഗുജറാത്തിലെ മുണ്ട്ര, ട്യൂണ, ദഹേജ്, ഹസിറ, ഗോവയിലെ മോര്‍മുഗാവോ, മഹാരാഷ്ട്രയിലെ ദിഗി, കേരളത്തിലെ വിഴിഞ്ഞം), ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് (പശ്ചിമ ബംഗാളിലെ ഹാല്‍ദിയ, ഒഡീഷയിലെ ധമ്ര, ഗോപാല്‍പൂര്‍, ആന്ധ്രാപ്രദേശിലെ ഗംഗാവാരം, കൃഷ്ണപട്ടണം, തമിഴ്നാട്ടിലെ കാട്ടുപള്ളി, എന്നൂര്‍, പുതുച്ചേരിയിലെ കാരക്കല്‍ എന്നീ എട്ടു തുറമുഖങ്ങളിള്‍പ്പെടെ രാജ്യത്തെ മൊത്തം തുറമുഖ ചരക്കുനീക്കത്തിന്റെ 27% പ്രതിനിധീകരിക്കുന്നു.

തീരപ്രദേശങ്ങളില്‍ നിന്നും ഉള്‍നാടുകളില്‍ നിന്നുമുള്ള വലിയ അളവിലുള്ള ചരക്ക് കൈകാര്യം ചെയ്യുന്ന കമ്പനി ശ്രീലങ്കയിലെ കൊളംബോയില്‍ ഒരു ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖം വികസിപ്പിക്കുകയും ഇസ്രായേലിലെ ഹൈഫ തുറമുഖം സ്വന്തമാക്കുകയും ചെയ്യുന്നു.