മലയാളികളുടെ തീന്‍ മേശയിലെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ദോശ. പൈ ബ്രദേഴ്‌സിന്റെ എറണാകുളത്തെ ദോശക്കടയിലെ വിവിധതരം ദോശകള്‍ തൊട്ട് തിരുവനന്തപുരത്തിന്റെ തട്ടില്‍ക്കൂട്ട് ദോശ വരെ ഫെയ്മസാണ്. എങ്കിലും മസാല ദോശയും, നെയ്‌റോസ്റ്റ് ദോശയും തമിഴ്‌നാട്ടില്‍ നിന്നും ചേക്കേറിയതോടെ മലയാളികള്‍ അതിനെയും ഇഷ്ടപ്പെട്ടു. തട്ടുകടയിലെ തുട്ടു വലിപ്പത്തില്‍ ഉണ്ടാക്കുന്ന തട്ടു ദോശയും മലയാളികളുടെ പ്രിയങ്കരമായ വിഭവമാണ്. ഇടിച്ചമ്മന്തിയും, മുളകരച്ച കറിയും കൂട്ടി നല്ല മൊരിഞ്ഞ ദോശ തിന്നുന്നതിനേക്കാള്‍ സ്വാദ് മറ്റെന്തിനുണ്ട്.
എന്തെല്ലാം വെറൈറ്റി ദോശകളുണ്ടെങ്കിലും ചോക്ലേറ്റ് എന്നു കേട്ടാല്‍ നാവില്‍ വെള്ളൂറുന്ന കുട്ടികളെ കാണാത്ത രാജ്യമുണ്ടോ. ഇങ്ങ് കേരം തിങ്ങും കേരളത്തിലും ചോക്ലേറ്റിനെ പ്രണയിക്കുന്ന കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടൊരും ചോക്ലേറ്റ് ദോശ ഉണ്ടാക്കുന്നതിനെ കുറിച്ചാണ് അമ്മമാര്‍ക്കു ഇപ്പോള്‍ ചിന്ത. ചോക്ലേറ്റ് ദോശ ഉണ്ടാക്കുക മാത്രമല്ല, അത് സ്വാദോടെ മുഴുവനും തിന്നു തീര്‍ക്കുന്ന കുഞ്ഞുങ്ങളെ നോക്കിയിരിക്കാനും ഒരു ചന്തമാണ്. സാധാരണമായി നമ്മുടെ വീടുകളില്‍ എറെ എളുപ്പത്തിനു തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ് ദോശ.
റവ, ഗോതമ്പ് , അരി, അട ദോശകള്‍ നമുക്ക് പരിചിതമാണ് എന്നാല്‍ ദോശ പ്രിയര്‍ക്കും കുട്ടികള്‍ക്കും ഏറെ ഇഷ്ടപെടുന്ന ഒരു വ്യത്യസ്ത ദോശയാണ് ചോക്ലേറ്റ് ദോശ. ഇപ്പോള്‍ ഈ തിരക്കേറിയ ജീവിതത്തില്‍ പലരും ഇങ്ങനെ ഉള്ള വ്യത്യസ്ത വിഭവങ്ങള്‍ പുറത്തു ഹോട്ടലുകളില്‍ പോയി കഴിക്കാറാണ് പതിവ്. അതിനാല്‍ ഇതാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ഏറെ രുചികരമായ ഒരു ചോക്ലേറ്റ് ദോശ വെറും മിനുറ്റുകള്‍ കൊണ്ടു
തയാറാക്കിയാലോ ….
ദോശമാവ് : 4 കപ്പ്
കശുവണ്ടി/ബദാം അരിഞ്ഞത് : ¼ കപ്പ്
ഗ്രേറ്റ് ചെയ്‌ത കോമ്പൗണ്ട് ചോക്ലേറ്റ് : 1 കപ്പ്
ചെറി അരിഞ്ഞത് : ¼ കപ്പ്
ഏത്തപ്പഴം അരിഞ്ഞത് : ½ കപ്പ്
നെയ്യ് : ¼ കപ്പ്
തയാറാക്കുന്ന വിധം
ഗ്രേറ്റ് ചെയ്‌ത കോമ്പൗണ്ട് ചോക്ലേറ്റ് ഉരുക്കിയ ശേഷം അരിഞ്ഞു വെച്ച ചെറിയും ഏത്തപ്പഴവും ചേർത്ത ഇളക്കിയോഗിപ്പിച്ചു മാറ്റി വെക്കുക. അതിനു ശേഷം ദോശക്കല്ല് ചൂടാക്കി ദോശ കനംകുറച്ച് പരത്തുക. ഇതിലേക്ക് നെയ് പുരട്ടുക. ദോശ ഇളം ബ്രൗൺ നിറം ആയി തുടങ്ങുമ്പോൾ ചോക്ലേറ്റ് ഉരുക്കി ചെറിയും ഏത്തപ്പഴവും ചേർത്ത ഇളക്കിയോഗിപ്പിച്ചു മാറ്റി വെച്ച മിക്സ് ഒരു സ്‌പൂൺ കൊണ്ട് ദോശയിൽ പരത്തുക. ഇതിൽ അരിഞ്ഞു വെച്ച ബദാം/കശുവണ്ടി കുടി തുക്കി മടക്കി എടുത്താൽ രുചികരമായ ചോക്ലേറ്റ് ദോശ തയാർ.
ചോക്ലേറ്റ് സോസ്, പാൽ, കണ്ടൻസ്ഡ് മിൽക്ക് ഇവ ചേർത്തു കഴിക്കാം.