മഞ്ഞ കലർന്ന പല്ലുകളാണ് ഇന്ന് മിക്കവരുടെയും പരാതി. പല്ലുകളുടെ നിറം വർദ്ധിപ്പിക്കാൻ പല പരീക്ഷണങ്ങളും നമ്മൾ ചെയ്യാറുണ്ട്. എന്നാൽ പലതും ഫലം കാണാറില്ലെന്ന് മാത്രം. എന്നാൽ ഇനി ആശങ്ക വേണ്ട. വീട്ടിലുളള ചില സാധനങ്ങൾ പരീക്ഷിച്ചാൽ മാത്രം മതി. നല്ല വെളുവെളുത്ത പല്ലുകൾ സ്വന്തമാക്കാം. എതൊക്കെയെന്ന് നോക്കാം.
വീട്ടിൽ തന്നെ സാധാരണയായി കാണപ്പെടുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ പല്ലുകൾ വെളുപ്പിക്കാനുള്ള കൂട്ടുകൾ തയ്യാറാക്കാം. ഒരു ടീസ്‌പൂൺ കസ്തൂരി മഞ്ഞൾ പൊടി (കറി മഞ്ഞൾ ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്), അര ടീസ്‌പൂൺ കല്ലുപ്പ്, കാൽ ടീസ്‌പൂൺ ബേക്കിംഗ് സോഡ എന്നിവയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ഒരു ബ്രഷിൽ എടുത്ത് പല്ല് തേയ്ക്കുക.
ഇഞ്ചി, നാരങ്ങ, ഉപ്പ് എന്നിവ ഉപയോഗിച്ചും പല്ലിലെ മഞ്ഞക്കറയകറ്റാം. ആദ്യം ഒരു കഷ്ണം ഇഞ്ചി പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേയ്ക്ക് ഒരു നാരങ്ങയുടെ പകുതി മുറിച്ചെടുത്ത് അതിന്റെ നീര് ചേർക്കുക. ഈ മിശ്രിതത്തിലേയ്ക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുക. ഇവ നന്നായി യോജിപ്പിച്ച് ബ്രഷിൽ കുറച്ച് ടൂത്ത് പേസ്റ്റ് എടുത്ത ശേഷം മിശ്രിതം കൂടി ചേർത്ത് പല്ലിൽ തേയ്ക്കുക. ഒരു ടീസ്‌പൂൺ ഉമിക്കരി, കാൽ ടീസ് സ്‌പൂൺ ആപ്പിൾ സിഡാർ വിനാഗർ അല്ലെങ്കിൽ നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പല്ല് തേയ്ക്കുക. ഇവയൊന്ന് പരീക്ഷിച്ച് നോക്കിയാൽ മതി. ആദ്യത്തെ ഉപയോഗത്തിൽ തന്നെ നല്ല വ്യത്യാസമുണ്ടാകും.