നല്ല ചൂടു ചായയ്ക്ക് ഒപ്പം രുചികരമായ നാലുമണി പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമല്ലേ? ബേക്കറി ഫുഡും ജങ്ക് ഫുഡുമൊക്കെ ഒഴിവാക്കി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം പരിചയപ്പെടാം.
ചേരുവകൾ
പുഴുങ്ങിയ മുട്ട- 2 എണ്ണം
പുഴുങ്ങാത്ത മുട്ട- 1
പുഴുങ്ങിയ കിഴങ്ങ്- 2 എണ്ണം
പച്ചമുളക്- 2 എണ്ണം
മല്ലിയില- ആവശ്യത്തിന്
സവാള- 1
മഞ്ഞൾപൊടി- അര ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ബ്രഡ് ക്രപ്സ്- 1 ചെറിയ ബൗൾ
View this post on Instagram
A post shared by Ramshi (@foodie_malabariii)
തയ്യാറാക്കുന്ന വിധം:
മുട്ടയും ഉരുളക്കിഴങ്ങും പുഴുങ്ങിയെടുക്കുക.
പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ചെടുക്കുക. അതിലേക്ക് പൊടിയായി അരിഞ്ഞ സവാള, പച്ചമുളക്, മല്ലിയില, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക.
പുഴുങ്ങിവച്ച മുട്ടകൾ ഓരോന്നും നാലു കഷ്ണമായി മുറിക്കുക.
ഉരുളകിഴങ്ങ് മസാല ഉരുളകളാക്കി കുഴച്ചെടുക്കുക. ശേഷം കൈവെള്ളയിൽ വച്ച് പ്രസ്സ് ചെയ്ത് പരത്തി നടുവിലായി കഷ്ണമാക്കി വച്ച മുട്ട വയ്ക്കുക. മുട്ട കവർ ചെയ്യുന്ന രീതിയിൽ വീണ്ടും ഉരുളകിഴങ്ങ് മസാല ഉരുട്ടിയെടുക്കുക.
ഒരു ബൗളിൽ മുട്ട പൊട്ടിച്ച് ഒഴിക്കുക. തയ്യാറാക്കി വച്ച ഉരുളകൾ മുട്ട ലായനിയിൽ മുക്കിയതിനു ശേഷം ബ്രഡ്സ് ക്രപ്സിൽ പൊതിഞ്ഞെടുത്ത് നേരെ എണ്ണയിൽ വറുത്തെടുക്കാം.