ഞൊടിയിടയിലാണ് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ വൈറലാകുന്നത്. ദേശാന്താരങ്ങള്‍ കടന്ന് അത്തരം വീഡിയോകള്‍ വൈറലാകാറുണ്ട്. നിരവധി പേര്‍ കാണുകയും അത് ഷെയര്‍ ചെയ്യപ്പെടുന്നതോടെ വൈറലും വിട്ട് ട്രെന്റിംഗില്‍ ആകും അത്തരം വീഡിയോകള്‍. ദാ അതു പോലെ ബ്രസീലില്‍ നിന്ന് വരുന്ന കൗതുകകരമായ ഒരു വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. അഡ്രിനാലിന്‍ പമ്പിങ് കായികവിനോദം എന്നറിയപ്പെടുന്ന പാരാഗ്ലൈഡിങ്ങില്‍ പുതിയ വിസ്മയം തീര്‍ത്തിരിക്കുകയാണ് ഒരു യുവാവ്. ബ്രസീലിലെ വനാതിര്‍ത്തിയില്‍ പാരാഗ്ലൈഡിങ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഹെല്‍മെറ്റ് വെച്ചിരിക്കുന്ന യുവാവിന്റെ തലയില്‍ ഒരു കഴുകന്‍ വന്നിരിക്കുന്ന വിഡിയോ ഇതിനോടകം തന്നെ ട്രെന്‍ഡിങ് ആയിരിക്കുകയാണ്.
പാരാഹോക്കിംഗ് എന്ന് വിളിക്കപ്പെടുന്ന ഈ കായികവിനോദത്തില്‍ പരിശീലനം ലഭിച്ച പക്ഷികള്‍ പാരാഗ്ലൈഡറുകള്‍ക്കൊപ്പം പറക്കുകയും , അവരെ കൂടുതല്‍ ഉന്മേഷവാന്മാരാക്കുകയും ചെയ്യുന്നു. കഴുകന്‍ വന്നിരിക്കുമ്പോള്‍ അല്‍പ്പം ഒന്ന് ഭയപ്പെടുന്ന യുവാവ് പിന്നെ അതിനെ കൈയില്‍ പിടിക്കുന്നതും വീഡിയോയില്‍ കാണാം.
View this post on Instagram
ഇതിനോടകം തന്നെ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ ഏതാണ്ട് 23000 ലൈക്കും ലഭിച്ചിട്ടുണ്ട്. വീഡിയോ കാണാം,
പാരാഗ്ലൈഡിംഗ് ഒരു അഡ്രിനാലിന്‍-പമ്പിംഗ് സാഹസികമായേക്കാവുന്ന കായിക വിനോദമാണ്. ഉയരത്തില്‍ നിന്നും ലോകത്തെ കാണാനുള്ള ഒരു സവിശേഷ മാര്‍ഗമാണിത്, കാറ്റിന്റെ വേഗതക്കൊപ്പം പക്ഷിയെപ്പോലെ പറക്കുന്ന അനുഭവവും ഇതിന്റെ പ്രത്യേകതയാണ്. ഇതിന് ടേക്ക് ഓഫ് അല്ലെങ്കില്‍ ലാന്‍ഡിംഗ് ട്രാക്ക് ആവശ്യമില്ലാത്തതിനാല്‍ പാരാഗ്ലൈഡിംഗിന് മറ്റ് എക്സ്ട്രീം സ്പോര്‍ട്സുകളേക്കാള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയും. ബ്രിട്ടീഷ് പരിശീലകനായ സ്‌കോട്ട് മേസണാണ് പാരാഹോക്കിംഗിന്റെ തുടക്കക്കാരന്‍.