മഴക്കാലം ഒക്കെ വരുവല്ലേ ഇനി വെള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ ധാരാളം ശ്രദ്ധിക്കണം. അഴുക്ക് പിടിക്കാൻ വളരെ എളുപ്പം ആണ് ഇവയ്ക്ക്. അങ്ങനെ അഴുക്ക് പിടിച്ച വസ്ത്രം എങ്ങനെ പുത്തനാക്കി എടുക്കാം എന്ന് ഒന്ന് നോക്കാം. ഒരു ബക്കറ്റിൽ തണുത്ത വെള്ളവും അതേ അളവിൽ തന്നെ ചൂടുവെള്ളവും ഒഴിയ്ക്കണം. നമ്മുടെ കൈ മുക്കാന്‍ പാകത്തിന് ചൂടുള്ള വെള്ളമാകണം ബക്കറ്റിലുള്ളത്. ഇതിലേയ്ക്ക് അപ്പക്കാരം അഥവാ ബേക്കിംഗ് സോഡ ഇടാം. 1 ടേബിള്‍സ്പൂണ്‍ കാരത്തിന് അര സ്പൂണ്‍ വിനാഗിരി ഒഴിയ്ക്കണം. ഇവ രണ്ടും ചേരുമ്പോള്‍ വെള്ളം പതയും. ഇതിലേയ്ക്ക് വിനാഗിരിയില്ലെങ്കില് നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്താലും മതിയാകും.
ഇതിലേയ്ക്ക് സോപ്പുപൗഡറോ ലായനിയോ അല്ലെങ്കില്‍ ഷാംപൂവോ ചേര്‍ത്തിളക്കി പതയ്ക്കുക. ഇതിലേയ്ക്ക് തുണി മുക്കിവയ്ക്കാം.ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് കൊണ്ട് കൈ നേരിട്ട് ഇതിലേക്ക് മുക്കാതിരിയ്ക്കുന്നതാണ് നല്ലത്. കോലോ മറ്റോ ഉപയോഗിച്ച് തുണി മുക്കി വയ്ക്കാം. ഇതല്ലെങ്കില്‍ ഗ്ലൗസിട്ട് കൈ കൊണ്ട് മുക്കി വയ്ക്കാം. അരക്കപ്പ് പാല് കൂടി ചേര്‍ത്ത് കൊടുക്കാം. പാല് കൂടി ഒഴിച്ച് നല്ല രീതിയില്‍ മിക്സ് ചെയ്യുക. ഇത് അരമണിക്കൂര്‍ നേരം കുതിര്‍ത്ത് വയ്ക്കണം. കോളറിലും മറ്റും ചെളിയെങ്കില് കൈകൊണ്ട് ഉരച്ച് കഴുകാം.
ഇതല്ലെങ്കില്‍ ടൂത്ത്ബ്രഷ് കൊണ്ട് വൃത്തിയാക്കാം. ഈ ടൂത്ത്ബ്രഷില്‍ അല്പം ടൂത്ത്പേസ്റ്റ് കൂടി ചേര്‍ത്ത് കോളറില്‍ ഉരച്ചാല്‍ വേഗം വൃത്തിയാകും. വെളുത്ത നിറത്തിലെ ടൂത്ത്പേസ്റ്റാണ് കൂടുതല്‍ നല്ലത്. കൂടുതല്‍ ചെളിയുള്ള ഭാഗത്തെല്ലാം ഈ രീതി പ്രയോഗിക്കാം. സാധാരണ തുണി കഴുകുന്ന വലിയ ബ്രഷ് കോളറില്‍ ഉപയോഗിയ്ക്കുമ്പോള്‍ വസ്ത്രം കേടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിനാലാണ് ടൂത്ത്ബ്രഷ് ഉപയോഗിക്കാൻ പറയുന്നത്.ഇത് പിന്നീട് നല്ല വെള്ളത്തില്‍ കഴുകിയെടുക്കാം. ഇത് വേണമെങ്കില്‍ വാഷിംഗ് മെഷീനിലും ഇട്ട് കഴുകിയെടുക്കാം. ഇതുപോലെ വെള്ളവസ്ത്രങ്ങള്‍ വേറെയിട്ട് കഴുകിയെടുക്കണം. മറ്റ് കളറുള്ള വസ്ത്രങ്ങള്‍ക്കൊപ്പം ഇത് കഴുകുമ്പോള്‍ വെള്ളനിറം മങ്ങിപ്പോകും. ഇനി ഒരു കാര്യം കൂടി ചെയ്യാനുണ്ട്. റാണിപാല്‍ എന്ന വൈറ്റ്നര് വെള്ളത്തില്‍ ഇട്ട് നല്ലതുപോലെ മിക്സ് ചെയ്തെടുക്കാം. ഇതിലേയ്ക്ക് കഴുകി വച്ചിരിക്കുന്ന വെളളവസ്ത്രം മുക്കിക്കൊടുക്കാം. ഇത് 10 മിനിറ്റ് ശേഷം ഇത് പുറത്തെടുത്ത് പിഴിഞ്ഞ് ഉണക്കിയെടുക്കാം.