കേക്ക് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളത് ? ബേക്കറിയിൽ നിന്ന് പലപ്പോഴും വാങ്ങി കഴിക്കാത്തതിന് കാരണം അതിന്റെ വില കേട്ട് കണ്ണ് തള്ളി തന്നെയാണ്. പക്ഷേ എന്തുകൊണ്ട് നമ്മുക്ക് ഇഷ്ടമുള്ള കേക്കുകൾ വീട്ടിൽ ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിച്ചുകൂടാ.. അതേ ഒരു സ്പെഷ്യൽ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നോക്കാം..
ചേരുവകൾ
മൈദ – 125 ഗ്രാം
കൊക്കോ പൗഡർ – രണ്ട് ടേബിൾ സ്പൂൺ
ബേക്കിംഗ് പൗഡർ – ഒന്നര ടീസ്പൂൺ
സോഡാപ്പൊടി – അര ടീസ്പൂൺ
കണ്ടൻസിഡ് മിൽക്ക് – മുക്കാൽ കപ്പ്
പഞ്ചസാര – കാൽ കപ്പ്
ബട്ടർ – നാല് ടേബിൾ സ്പൂൺ
വാനില എസൻസ് – ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദ, കൊക്കോ പൗഡർ, ബേക്കിംഗ്് പൗഡർ, സോഡാപ്പൊടി ഇവ ഒരു ബൗളിൽ എടുത്ത് ഇളക്കി യോജിപ്പിക്കുക.
കണ്ടൻസിഡ് മിൽക്ക്, പഞ്ചസാര, ബട്ടർ, വാനില എസൻസ്, അൽപ്പം വെള്ളം ഇവ യോജിപ്പിച്ച് മൈദ കൂട്ടിൽ ഒഴിക്കുക. ഒരു ലിറ്റർ പാത്രത്തിൽ ഇത് ഒഴിച്ച് പാത്രം അലുമിനിയം ഫോയിൽ കൊണ്ട് പൊതിയുക.
കുക്കറിൽ വെള്ളമൊഴിച്ച് തട്ട് വച്ച് പാത്രം അതിന് മുകളിൽ വെച്ച് കുക്കർ അടച്ച് വെയിറ്റ് ഇടാതെ 15 മിനിറ്റ് വേവിക്കുക. തണുത്ത ശേഷം കേക്ക് വേർപെടുത്തിയെടുത്ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.