ചെറിയൊരു ചുമ വന്നാല്‍ തന്നെ കഫ് സിറപ്പ് തിരക്കി മെഡിക്കല്‍ സ്‌റ്റോറിലേക്ക് ഓടുന്നവരാണ് നമ്മളില്‍ പലരും. കഫ് സിറപ്പ് വെറുതെ ചെറിയ ചുമയ്‌ക്കൊന്നും കുടിക്കരുതെന്ന് ശാഠ്യം കെട്ടുന്ന വീട്ടിലെ മുറി വൈദ്ധ്യന്മാരും കുറവല്ല. കുറെ പേര്‍ ദോഷം പറയുന്നു, കുറെ പേര്‍ നല്ലെതെന്ന് പറയുന്നു സത്യത്തില്‍ ഈ കഫ് സിറപ്പ് അത്രയ്ക്കും വില്ലനാണോ? ഇപ്പോള്‍ കേള്‍ക്കുന്നു കഫ് സിറപ്പ് കുടിച്ചതിനുശേഷം വെള്ളം കുടിക്കരുതെന്ന്, അതിലും രണ്ടു അഭിപ്രായങ്ങളാണ്, ഒന്നു പരിശോധിച്ചാലോ?
ഗുളികകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, മരുന്നുകള്‍ രുചികരവും ഉള്ളിലേക്ക് ഇറക്കാന്‍ എളുപ്പവുമാണ്. അവ ശരീരത്തിലെ തന്മാത്രകളെ എളുപ്പത്തില്‍ ആഗിരണം ചെയുകയും അതിനാല്‍ മരുന്ന് വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയുന്നു. മുന്‍കാലങ്ങളില്‍ നമ്മുടെ അമ്മമാരും മുത്തശിമാരും ഡോസിന്റെ ഫലപ്രാപ്തിയെ ഭയന്നാണ് കഫ് സിറപ്പോ മരുന്നോ കഴിച്ച ഉടന്‍ തന്നെ വെള്ളം കുടിക്കരുതെന്ന് പറയുന്നത്.
ഇനി എന്താണ് മരുന്നുകള്‍
കുട്ടികളും പ്രായമായവരും ചിലപ്പോള്‍ ഗുളികകള്‍ വിഴുങ്ങാന്‍ ബുദ്ധിമുട്ടുള്ള അവസരത്തില്‍ പലപ്പോഴും ദ്രാവക മരുന്നുകളാണ് കഴിക്കുന്നത്. ലായനികള്‍, സസ്‌പെന്‍ഷനുകള്‍, സിറപ്പുകള്‍ എന്നിവയുള്‍പ്പെടെ പല രൂപത്തിലാണ് മരുന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാകുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ഒരു വാര്‍ത്തയില്‍ കഫ് സിറപ്പ് കുടിച്ചതിനുശേഷം വെള്ളം കുടിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്.
മുംബൈയിലെ സ്വാഹിത ആയുര്‍വേദ ക്ലിനിക്കിന്റെ സ്ഥാപകയായ ഡോ. മനീഷ മിശ്ര ഗോസ്വാമി പറയുന്നത് ഇങ്ങനെയാണ്, കഫ് സിറപ്പുകള്‍ താല്‍ക്കാലിക ആശ്വാസം മാത്രമമേ നല്‍കുകയുള്ളു , പ്രത്യേകിച്ച് മെന്തോള്‍ പോലുള്ള ചേരുവകള്‍ ചുമയ്ക്ക് ആശ്വാസം നല്‍കും. എന്നാല്‍ ആളുകള്‍ വിശ്വസിക്കുന്നതുപോലെ ഈ സിറപ്പുകള്‍ തൊണ്ടയില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്നില്ല, മറിച്ച് ശ്വസനപ്രക്രിയയില്‍ നേരിട്ട പ്രവര്‍ത്തിക്കുകയാണ് ചെയുന്നത്. ”മധുരമുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ നേരം ചവയ്ക്കുമ്പോള്‍ താത്കാലികമായ ആനന്ദം നല്‍കുന്നു.” ദഹനത്തിന് ശേഷം, വെള്ളം കുടിക്കുന്നത് ഫലത്തെ ബാധിക്കില്ല. അതിനാല്‍, സിറപ്പ് അല്ലെങ്കില്‍ ചുമ ഗുളികകള്‍ കഴിച്ചതിനുശേഷം വെള്ളം കുടിക്കുന്നത് ഒരു ദോഷവും വരുത്തുകയില്ല ഡോക്റ്റര്‍ വിശദികരിച്ചു.
അതോടൊപ്പംതന്നെ പൂനെയിലെ സഹ്യാദ്രി ഹോസ്പിറ്റലിലെ മുതിര്‍ന്ന പോഷകാഹാര വിദഗ്ധന്‍ ഡോ.ശുചി ശര്‍മ്മ പറയുന്നത് ഇങ്ങനെയാണ് ‘ മരുന്നുകളോ ചുമ സിറപ്പോ കഴിച്ചതിനുശേഷം, വെള്ളം കുടിക്കുന്നത് പൊതുവെ സുരക്ഷിതമാണ് എന്നും അവ തൊണ്ടയിലെ മ്യൂക്കസ് അയവുള്ളതാക്കാനും സഹായിക്കുന്നു. സോളിഡ് ഡോസേജ് ഫോമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലിക്വിഡ് ഡോസേജ് ഫോമുകളുടെ ഗുണങ്ങള്‍, വേഗത്തിലുള്ള ആഗിരണം നിരക്ക്, പ്രത്യേകിച്ച് വിഴുങ്ങാന്‍ ബുദ്ധിമുട്ടുള്ള രോഗികള്‍ക്ക് ഗുണം ചെയ്യും.
എന്നിരുന്നാലും, നോയിഡയിലെ ന്യൂബര്‍ഗ് ഡയഗ്‌നോസ്റ്റിക്സിലെ ലാബ് മേധാവി ഡോ വിഗ്യാന്‍ മിശ്രയ്ക്ക് ഇതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ചുമയുടെ സിറപ്പുകളോ ദ്രാവക മരുന്നുകളോ കഴിച്ചയുടനെ വെള്ളം കുടിക്കുന്നത് പൊതുവെ നിരുത്സാഹപ്പെടുത്തുകയും ”ഈ മരുന്നുകള്‍ പലപ്പോഴും തൊണ്ടയില്‍ ഗുണം ചെയ്യുന്ന കോട്ടിംഗുകള്‍ ഇല്ലാതാകുകയും മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യും. ഏതെങ്കിലും മരുന്ന് കുടിക്കുന്നതിന് മുമ്പ് കുറഞ്ഞത് പതിനഞ്ച് മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ കാത്തിരിക്കാനും. ഈ കാലയളവ് മരുന്ന് പൂര്‍ണ്ണമായും ശരീരത്തിന് ഉള്ളില്‍ എത്താനും ശരിയായ ചികിത്സാ ഫലം ലഭിക്കാനും സഹായിക്കുന്നു.