Kerala

ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യു‌​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ല്ല​ത്തും കോ​ട്ട​യ​ത്തും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

കൊ​ല്ലം ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​മാ​ര​ൻ​ചി​റ ഗ​വ.​യു​പി​എ​സ്, തെ​ന്ന​ല ഗ​വ.​യു​പി​എ​സ്, അ​ഴ​കി​യ​കാ​വ് ഗ​വ. എ​ൽ​പി​എ​സ് , പാ​വു​മ്പ അ​മൃ​ത യു​പി​എ​സ്, പേ​രൂ​ർ മീ​നാ​ക്ഷി വി​ലാ​സം ഗ​വ. എ​ൽ​പി​എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

കോ​ട്ട​യം ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വേ​ളൂ​ര്‍ സെ​ന്‍റ് ജോ​ണ്‍ എ​ല്‍​പി​എ​സ്, പു​ളി​നാ​ക്ക​ല്‍ സെ​ന്‍റ് ജോ​ണ്‍ യു​പി​എ​സ്, ക​ല്ലു​പു​ര​യ്ക്ക​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി​എ​സ്, ക​ല്ലു​പു​ര​യ്ക്ക​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സ് എ​ന്നീ സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അതേസമയം, അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് രാത്രി 11.30 വരെ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന ബോട്ട്, വള്ളം തുടങ്ങിയവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.