വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബട്ടർ ചിക്കൻ. കൊതിയൂറും ബട്ടര്‍ ചിക്കൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, ജീരകപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഗരംമസാല എന്നിവ ഓരോ ടീസ്പൂണ്‍ വീതവും തൈരും ഉപ്പും ചേര്‍ത്ത് ചിക്കനില്‍ നന്നായി യോജിപ്പിക്കുക. ശേഷം മസാലകള്‍ നന്നായി ചിക്കനില്‍ പിടിക്കുന്നതിനായി 2 മണിക്കൂര്‍ മാറ്റിവയ്ക്കുക.
ഒരു പാനില്‍ ബട്ടര്‍ ചൂടാക്കിയതിന് ശേഷം സവാള വഴറ്റുക. ഇതിലേക്ക് ബാക്കിയുള്ള മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, ജീരകപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഗരംമസാല എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് തണുത്തതിന് ശേഷം അരച്ചെടുക്കുക. വീണ്ടും ചൂടാക്കി ചിക്കന്‍ ചേര്‍ത്ത് യോജിപ്പിക്കുക.
ചിക്കന്റെ വേവ് പകുതിയാകുമ്പോള്‍ ഇതിലേക്ക് തക്കാളി ചേര്‍ത്ത് വേവാന്‍ വയ്ക്കുക. വെന്ത് കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പ് ചേര്‍ത്ത് തിളപ്പിച്ചതിന് ശേഷം വാങ്ങാം. കൊതിയൂറും ബട്ടർ ചിക്കൻ തയ്യാറായി.