Crime

ബൈക്കിലെത്തി മാല പൊട്ടിക്കാന്‍ ശ്രമം; കളളന്‍റെ ഷർട്ടിൽ പിടിച്ച് വലിച്ചിട്ട് യുവതി, പ്രതി പിടിയിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് പട്ടാപകൽ മോഷ്‌ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. ചന്തവിള സ്വദേശി അനിൽകുമാറിനെ പിടികൂടി പൊലീസിലേൽപ്പിച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ചെ​ങ്കോ​ട്ടു​കോ​ണ​ത്താ​ണ് സം​ഭ​വം. അ​മ്മ​യ്‌​ക്കൊ​പ്പം ചെ​ങ്കോ​ട്ടു​കോ​ണ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പോ​യി മ​ട​ങ്ങ​വെ സ​മീ​പ​ത്തു​ള്ള മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍​നി​ന്ന് മ​രു​ന്നു വാ​ങ്ങി തി​രി​കെ പോ​കു​മ്പോ​ഴാ​യി​രു​ന്നു മോ​ഷ​ണ​ശ്ര​മം.

സ്റ്റാ​ച്യു ജം​ഗ്ഷ​നി​ല്‍​നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ എ​ത്തി​യ അ​നി​ല്‍​കു​മാ​ര്‍ യു​വ​തി​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു പ​വ​നു​ണ്ടാ​യി​രു​ന്ന മാ​ല​യു​ടെ ഒ​രു ക​ഷ​ണം പ്ര​തി കൈ​ക്ക​ലാ​ക്കി. തു​ട​ര്‍​ന്ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചു ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യു​ടെ ഷ​ര്‍​ട്ടി​ലും സ്‌​കൂ​ട്ട​റി​ലും യു​വ​തി ക​ട​ന്നു പി​ടി​ച്ചു. ഇ​തി​നി​ട​യി​ല്‍ യു​വ​തി​യും മോ​ഷ്ടാ​വും നി​ല​ത്തു​വീ​ണു. സ്‌​കൂ​ട്ട​റി​ല്‍ നി​ന്നു​ള്ള വീ​ഴ്ച​യി​ല്‍ പ്ര​തി​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. അശ്വതിക്കും സാരമായ പരുക്കുകളുണ്ട്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ വ​ര്‍​ക്ക​ല കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.