India

ബോം​ബ് ഭീ​ഷ​ണി; പാ​രീ​സ്-​മും​ബൈ വി​മാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്

മും​ബൈ: പാ​രീ​സി​ല്‍ നി​ന്ന് മും​ബൈ​യി​ല്‍ എ​ത്തി​യ വി​സ്താ​ര വി​മാ​ന​ത്തി​ന് ബോം​ബ് ഭീ​ഷ​ണി. പാ​രീ​സി​ലെ ചാ​ള്‍​സ് ഡി ​ഗ​ല്ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന യു​കെ 024 വി​മാ​ന​ത്തി​നാ​ണ് ബോം​ബ് ഭീ​ഷ​ണി. 294 യാത്രക്കാരും 12 ജീവനക്കാരും അടങ്ങുന്ന വിമാനത്തിനുള്ളിൽ നിന്നാണ് ബോംബ് സന്ദേശം അടങ്ങിയ കുറിപ്പ് കണ്ടെത്തിയത്.

ജീവനക്കാരാണ് കുറിപ്പ് കണ്ടെത്തുന്നത്. യാത്രയ്ക്കിടെ ഛര്‍ദ്ദി ഉണ്ടായാല്‍ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പര്‍ബാഗിന് മുകളിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കാണപ്പെട്ടത്. സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ 10.19ന് ​മും​ബൈ ഛത്ര​പ​തി ശി​വാ​ജി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ് ന​ട​ത്തി.

അ​തേ​സ​മ​യം സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്നും വി​മാ​ന​ത്തി​ലെ പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ബോംബ് ഭീഷണി വിസ്താര എയര്‍ലൈന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വിവരം ഉടന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചുവെന്നും സുരക്ഷാ ഏജന്‍സികളുമായി തങ്ങള്‍ പൂര്‍ണമായി സഹകരിച്ചുവെന്നും വിസ്താര വ്യക്തമാക്കി.