വളരെ ഹെൽത്തിയും ടേസ്റ്റി വിഭവവുമാണ് എഗ് സാലഡ്. രുചികരമായ എഗ് സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മുട്ട പുഴുങ്ങിയത് – 1 എണ്ണം
- മയോണീസ് – അര കപ്പ്
- സവാള കൊത്തിയരിഞ്ഞത് – 1 എണ്ണം
- തക്കാളി കൊത്തിയരിഞ്ഞത് – 1 എണ്ണം
- കാരറ്റ് ഗ്രേറ്റ് ചെയ്തത് – 1 എണ്ണം
- പച്ചമുളക് പൊടിയായി അരിഞ്ഞത് – 3 എണ്ണം,
- ജീരകപ്പൊടി – 1 നുള്ള്
- മല്ലിയില അരിഞ്ഞത് -1 ടേബിൾ സ്പൂൺ
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട തോട് കളഞ്ഞ് ചെറുതായി മുറിച്ചുവയ്ക്കുക. ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. അവസാനം മുട്ട ചേർത്ത് വിളമ്പാം. രുചികരമായ എഗ് സാലഡ് തയ്യാറായി.