കോഴിക്കോട്: മഴക്കാലത്ത് അടിപൊളി പാക്കേജുകളുമായി കോഴിക്കോട് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ. അതിരപ്പിള്ളി, മൂന്നാർ, വാഗമൺ, കുമളി, മലമ്പുഴ, സൈലൻറ് വാലി തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലേക്കാണ് യാത്ര. ചെലവുകുറഞ്ഞ പാക്കേജുകളാണ് സഞ്ചാരികൾക്കായി ഇത്തവണയും ഒരുക്കിയിരിക്കുന്നത്.
മൂന്ന് ദിവസം നീളുന്ന വാഗമൺ-കുമളി യാത്രയാണ് കോഴിക്കോട് നിന്നുള്ള മറ്റൊരു പാക്കേജ്. ജൂൺ 13, 27 തിയതികളിലാണ് യാത്ര, ജാനകിക്കാട്-പെരുവണ്ണാമൂഴി യാത്ര 2, 9, 16 തീയതികളിൽ ഉണ്ട്. ഏകദിന പാക്കേജ് ആണിത്. പാലക്കാട് മലമ്പുഴയിലേക്കും കോഴിക്കോട് നിന്ന് ഏകദിന യാത്ര ഉണ്ട്. 9, 17 തിയതികളിലാണ് യാത്ര.
ജൂൺ 1 നാണ് അതിരപ്പിള്ളി-മൂന്നാർ യാത്ര. രണ്ട് ദിവസം നീളുന്നതാണ് പാക്കേജ്. ഒന്നാം തീയതി കൂടാതെ 8, 15, 22, 29 ദിവസങ്ങളിലും ഈ പാക്കേജുണ്ട്. മഴക്കാലത്ത് തിരഞ്ഞെടുക്കാൻ പറ്റുന്ന കിടിലൻ പാക്കേജുകളിൽ ഒന്ന് കൂടിയാണിത്. മഴ പെയ്തതോടെ അതിരപ്പള്ളിയിലേക്ക് ആളുകൾ എത്തി തുടങ്ങിയിട്ടുണ്ട്. മൂന്നാറിലും മഴയോട് മഴയാണ്. കോടയും മഴയും നിറഞ്ഞ മൂന്നാർ സഞ്ചാരികളുടെ പ്രീയപ്പെട്ട ലൊക്കേഷനാണ്.
അതിരപ്പിള്ളി-മലക്കപ്പാറയിലേക്ക് ഏകദിന യാത്രയും ഉണ്ട്. ജൂൺ ആറിനും 25നുമാണ് പാക്കേജ്. യാത്ര നടത്തും. ജൂൺ ഒമ്പത്, 15, 23 തിയതികളിൽ വയനാട് യാത്ര, 9, 16, 23 തിയതികളിൽ നെല്ലിയാമ്പതി , 11, 26 തിയതികളിൽ കണ്ണൂരിലെ പൈതൽ മല-പാലക്കയംതട്ട് യാത്ര എന്നിവടങ്ങളിലേക്ക് പോകാം. ജൂൺ ഒമ്പതിനും 23നും കോഴിക്കോട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കും. ഇതുകൂടാതെ കൊച്ചി, സൈലൻറ് വാലി, ഗവി-പരുന്തുംപാറ എന്നിവിടങ്ങളിലേക്കും യാത്രയുണ്ട് കേട്ടോ. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മാത്രമല്ല കണ്ണൂരിലെ കൊട്ടിയേരേക്ക് തീർത്ഥയാത്രയും ഉണ്ട്. ജൂൺ രണ്ടിനും ഒമ്പതിനുമാണിത്.
കൂടുതൽ വിവരങ്ങൾക്ക്- 9544477954 എന്ന നമ്പറിൽ ബന്ധപ്പെടാം. കോഴിക്കോട് കെ എസ് ആർ ടി സി ഡിപ്പോ: 0495 2723796.