ഓട്സ് പൊതുവേ പാലൊഴിച്ചോ അല്ലാതെയോ ആണ് നമ്മൾ കഴിക്കാറുള്ളത്. ഓട്സ് കൊണ്ട് ഉപ്പ് മാവും ഉണ്ടാക്കാറുണ്ട്. എന്നാൽ ഇതൊന്നും അല്ലാതെ വെറേ ഒരു വിഭാവം കൂടി ഉണ്ടാക്കാം. ഓട്സ് കൊണ്ട് ദോശയും തയ്യാറാക്കാം. രുചികരമായ ഓട്സ് ദോശ തയ്യാറാക്കുന്നത് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഓട്‌സ് – ഒരു കപ്പ്
- റവ – അരകപ്പ്
- അരിപ്പൊടി – അരകപ്പ്
- തൈര് – രണ്ട് ടേബിള്‍ സ്പൂണ്‍
- വെള്ളം – ആവശ്യത്തിന്
- ജീരകം – ഒരു ടീസ്പൂണ്‍
- പച്ചമുളക് – 5 എണ്ണം
- സവാള – രണ്ട്
- ഇഞ്ചി – ചെറിയ കഷ്ണം
- മല്ലിയില – ഒരു തണ്ട്
- തേങ്ങ – ഒരു പിടി
- കറിവേപ്പില – ഒരു തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- കുരുമുളക് പൊടി – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഓട്‌സ് മിക്‌സിയില്‍ പൊടിച്ചെടുക്കുക. ഇതിലേക്ക് റവയും അരിപ്പൊടിയും ചേര്‍ക്കണം. ശേഷം ഇതിലേക്ക് തൈരും വെള്ളവും ചേര്‍ത്ത് നേര്‍പ്പിച്ച് കലക്കിയെടുക്കണം. കലക്കി വച്ചിരിക്കുന്ന മിശ്രിതത്തിലേയ്ക്ക് പച്ചമുളക്, സവാള, ഇഞ്ചി, മല്ലിയില, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് തേങ്ങ, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്തിളക്കണം. പാനില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ഓട്‌സ് ദോശ ചുട്ടെടുക്കാം. നല്ലൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് ഓട്സ് ദോശ.