കേരളത്തിലെ വളരെ പ്രധാനപ്പെട്ടതും വളരെ സ്വാദിഷ്ടവുമായ ഒരു മീന്‍ വിഭവമാണ് കരിമീന്‍ പൊള്ളിച്ചത്. വാഴയിലയിൽ കരിമീൻ പൊള്ളിച്ചത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- കരിമീൻ – 2 എണ്ണം
- തക്കാളി – 1 എണ്ണം
- സവാള – 2 എണ്ണം
- മുളക് പൊടി – അര ടേബിൾസ്പൂൺ
- മല്ലി പൊടി – അര ടീസ്പൂൺ
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- ഗരം മസാല – കാൽ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- വാഴയില
തയ്യാറാക്കുന്ന വിധം
ആദ്യം കരിമീൻ വൃത്തിയാക്കിയ ശേഷം രണ്ടു വശവും കത്തി കൊണ്ട് വരയണം. ഇനി മഞ്ഞൾ പൊടിയും ഉപ്പും അല്പം വെള്ളം ചേർത്തശേഷം തേച്ചു പിടിപ്പിക്കാം. ശേഷം വെളിച്ചെണ്ണയിൽ വറുത്തു മാറ്റം. ഇനി മസാല തയ്യാറാക്കാം. അതിനായി ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കാം. ഇനി സവാള വഴറ്റാം. ശേഷം മസാലകൾ ചേർത്ത് മുപ്പിക്കാം. ഇനി തക്കാളി ചേർക്കാം. നല്ല പോലെ വഴറ്റി പേസ്റ്റ് പോലെ ആക്കി എടുക്കാം.
ഇനി വാഴയില എടുക്കാം. ആദ്യം അല്പം മസാല നിരത്തണം . ഇനി മുകളിൽ കരിമീൻ വറുത്തത് വയ്ക്കാം. അതിന്റെ മുകളിൽ മസാല വീണ്ടും നിരത്തണം. ഇനി വാഴയിലയിൽ പൊതിഞ്ഞു വയ്ക്കാം. ശേഷം അപ്പച്ചെമ്പിൽ വച്ച് ആവി കേറ്റിയെടുക്കാം.