മഴക്കാലത്ത് എല്ലാവരെയും ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് കുഴിനഖം. മഴക്കാലത്ത് അല്ലാതെയും കുഴിനഖം ഉണ്ടാകാറുണ്ട്. വെള്ളത്തിൽ ഒരുപാട് നേരം നിന്ന് ജോലി ചെയ്യുമ്പോഴും, മണ്ണിൽ കൂടുതൽ നേരം ജോലി ചെയ്യേണ്ടി വരുമ്പോഴുമെല്ലാമാണ് ഇത്തരം ഇൻഫെക്ഷൻ നഖങ്ങളിൽ കാണുന്നത്. ഇതിനുള്ള ഒരു പ്രധാന കാരണം ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആണ്. തുടക്കത്തിൽ ചെറിയ രീതിയിൽ ആണ് ആരംഭിന്നത് എങ്കിലും പിന്നീട് ഇത് പഴുക്കുകയും വലിയ രീതിയിലുള്ള വേദന ഉണ്ടാക്കുകയും ചെയ്യുകയാണ് പതിവ്. എന്നാൽ കുഴിനഖം മാറാനും ഒരിക്കലും വരാതിരിക്കാനും ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
വിനാഗിരി
വിരലുകളെ ബാധിക്കുന്ന പൂപ്പല്‍ബാധയ്ക്ക് എതിരായ ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ഔഷധങ്ങളില്‍ ഒന്നാണ് വിനാഗിരി. വിനാഗിരി ഉപയോഗിച്ച് കുഴിനഖത്തിന് ഉടന്‍ തന്നെ പരിഹാരം കാണാം. വിനാഗിരിയില്‍ അല്‍പം വെള്ളമൊഴിച്ച് അതില്‍ കാല്‍മുക്കി വെക്കാം.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനാഗിരി ഉപയോഗിച്ച് കുഴിനഖത്തെ ഇല്ലാതാക്കാം. ഇതില്‍ തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് പൂപ്പല്‍ബാധയുള്ള കാലുകള്‍ പതിവായി കഴുകുക. അരമണിക്കൂര്‍ നേരം ഈ ലായനിയില്‍ കാലുകള്‍ മുക്കിവയ്ച്ചതിന് ശേഷമാണ് കഴുകേണ്ടത്. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കുക.
ചെയ്യേണ്ട രീതി
രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെ മൂന്ന് തവണ ഇത് ചെയ്യണം. ഇതിന് ശേഷം പൂപ്പല്‍ബാധയുള്ള വിരലുകള്‍ നന്നായി തുടച്ച് വിറ്റാമിന്‍ ഇ പുരുട്ടുക. പൂപ്പല്‍ബാധ ഭേദമാവാന്‍ വിറ്റാമിന്‍ ഇ സഹായിക്കും. പൂപ്പല്‍ ബാധക്ക് ഏറ്റവും പ്രതിരോധം തീര്‍ക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ.
ഉപ്പുവെള്ളം
ഫംഗസിനെയും ബാക്ടീരയകളെയും നശിപ്പിക്കാന്‍ ഉപ്പുവെള്ളത്തിന് കഴിയും. കടലിനടുത്ത് താമസിക്കുന്നവര്‍ക്ക് ഏറ്റവും ഫലപ്രദം കടല്‍ വെള്ളത്തില്‍ കാല്‍ ഇടുന്നതാണ്. ഉപ്പുവെള്ളത്തില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഈ ചികിത്സ പൂപ്പല്‍ബാധയ്ക്ക് എതിരെ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആദ്യം വിരലുകളിലെ നഖം വെട്ടി വൃത്തിയാക്കുക. പൂപ്പല്‍ബാധയുള്ള സ്ഥലങ്ങളില്‍ ഉപ്പുവെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇത് ആവശ്യമാണ്.
ഹൈഡ്രജന്‍ പെറോക്‌സൈഡ്
ഒരു പാത്രത്തില്‍ പാദം മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം കാല്‍ മുക്കി വയ്ക്കുക. കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക.
പിന്നീട് ചെയ്യേണ്ടത്
കാല്‍ പുറത്തെടുത്ത് നന്നായി തുടച്ച് ഈര്‍പ്പഹരിതമാക്കുക. വിരലുകളില്‍ ഒന്നോ രണ്ടോ തുള്ളി വിനാഗിരി പുരട്ടുക. ഷൂവിന്റെ ഉപയോഗം കുറച്ച് സാന്‍ഡലുകളോ ഉപയോഗിക്കുക. ഇത് പതിവായി ചെയ്യുക. പൂപ്പല്‍ബാധ പൂര്‍ണ്ണമായും മാറുന്നത് വരെ തുടരുകയും വേണം.