കുവൈത്ത് സിറ്റി : ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കളുമായി ഒരാളെ പിടികൂടി. ഇയാളിൽ നിന്ന് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, തോക്ക് എന്നിവ പിടികൂടി. രാജ്യത്ത് ലഹരി വസ്തുക്കൾക്കെതിരെ ശക്തമായ പരിശോധന നടന്നുവരികയാണ്. ലഹരി വസ്തുക്കളുടെ ഇടപാട്, കൈമാറ്റം, കൈവശം വെക്കൽ എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.