Kuwait

ല​ഹ​രിവ​സ്തു​ക്ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ, തോക്ക് അടക്കമുള്ളവ കണ്ടെത്തി

ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഇ​ട​പാ​ട്, കൈ​മാ​റ്റം, കൈ​വ​ശം വെ​ക്ക​ൽ എ​ന്നി​വ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി

കു​വൈ​ത്ത് സി​റ്റി : ഹ​വ​ല്ലി സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രിവ​സ്തു​ക്ക​ളു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി. ഇ​യാ​ളി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ, തോ​ക്ക് എ​ന്നി​വ പി​ടി​കൂ​ടി. രാ​ജ്യ​ത്ത് ല​ഹ​രി വ​സ്തു​ക്ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഇ​ട​പാ​ട്, കൈ​മാ​റ്റം, കൈ​വ​ശം വെ​ക്ക​ൽ എ​ന്നി​വ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. പ്ര​തി​യെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.