നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ എല്ലാവർക്കും സുപരിചിതനാണ്. കൃഷ്ണകുമാർ മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും വളരെ സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെന്നതാണ് ഒരു പ്രത്യേകത. എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. കൊറോണ കാലത്താണ് കുടുംബം ഒന്നാകെ യൂട്യൂബിലേക്ക് പ്രവേശിച്ചത്. പെട്ടെന്ന് തന്നെ എല്ലാവരും റീച്ച് ആവുകയും ചെയ്തു.
കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ്നി ദിയ കൃഷ്ണ. ദിയയ്ക്ക് പ്രത്യേകം ഫാൻ ബേസ് തന്നെയുണ്ട്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ദിയ ഇപ്പോൾ തിരുവനന്തപുരത്ത് ഓൺലൈൻ ഫാൻസി ആഭരണങ്ങളുടെ വിൽപ്പന നടത്തുകയാണ്. ‘Oh by ozy’ എന്നാണ് സംരംഭത്തിന്റെ പേര്. ഇതിനുപുറമേ യൂട്യൂബ് ചാനലിൽ നിന്നും താര പുത്രി വരുമാനമുണ്ടാക്കുന്നുണ്ട്. നാലു മക്കളിൽ വേറിട്ട സ്വഭാവം കാണിക്കുന്നത് ദിയ ആണെന്നും വീട്ടുകാരിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും എപ്പോഴും താരത്തിന് വിമർശനം കേൾക്കേണ്ടി വരാറുണ്ട്. സെപ്റ്റംബറിൽ ദിയയുടെ വിവാഹമാണ്. ഇതാണ് ദിയയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ വിശേഷം. സുഹൃത്തായ അശ്വിൻ ഗണേഷ് ആണ് വരൻ. അശ്വിനും മായുള്ള പ്രണയവും വിവാഹവും ദിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
അശ്വിനുമായുള്ള വിവാഹവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം നടന്ന പെണ്ണുകാണൽ വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ടിരുന്നു. അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദരന്റെ ഭാര്യയും കുട്ടിയുമുൾപ്പെടെയാണ് ദിയയുടെ വീട്ടിലെത്തിയത്. ദിയയുടെ വീട്ടിൽ അഹാന ഒഴികെ ഉള്ള എല്ലാവരും ഉണ്ടായിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.
ഇപ്പോഴിതാ പെണ്ണുകാണൽ ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും ദിയയ്ക്കും അശ്വിനുമൊപ്പം ചെന്നൈയിൽ നിന്നും തിരിച്ചെത്തിയ ഉടൻ ഡിന്നർ ഡേറ്റ് നടത്തിയിരിക്കുകയാണ് അഹാന. സിന്ധുവും ഇഷാനിയും ഹൻസികയും ദിയയും അശ്വിനും ഇഷാനിയുടെ സുഹൃത്തുമാണ് അഹാനയ്ക്കൊപ്പം ഡിന്നർ ഡേറ്റിൽ ഉണ്ടായിരുന്നത്. ഇഷാനിയും അർജുനും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. വീഡിയോ കണ്ട് അനിയത്തിമാരെല്ലാം അഹാനയെ കടത്തിവെട്ടിപോകുമോ എന്നാണ് ആരാധകർ തമാശയായി ചോദിക്കുന്നത്.
അശ്വിൻ ദിയയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയൊക്കെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സിനിമാറ്റിക്കായൊരു പ്രപ്പോസലായിരുന്നു അശ്വിൻ ദിയയ്ക്കായി ഒരുക്കിയിരുന്നത്. ഈ വർഷമോ അടുത്ത വർഷമോ വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണ് ദിയ. അശ്വിനും പഠനം കഴിഞ്ഞ് ജോലി ചെയ്യുകയാണ്. ഇപ്പോൾ ബിസിനസിൽ ദിയയെ സഹായിക്കുന്നതും അശ്വിനാണ്.
തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു അശ്വിൻ ഗണേഷിന്റെ പ്രൊപോസൽ. ഇതിനുശേഷം ചിത്രങ്ങളും ദൃശ്യങ്ങളും ദിയ കൃഷ്ണ ഇൻസ്റ്റഗ്രാമിലും യൂട്യുബിലും പോസ്റ്റ് ചെയ്തു. ഈ വീഡിയോ ട്രെൻഡിങ്ങായി മാറുകയുമുണ്ടായി. വീഡിയോ ആരാധകർക്കും വലിയ സർപ്രൈസായിരുന്നു. അതേസമയം പരസ്യമായ പ്രണയപ്രഖ്യാപനത്തിന്റെ പേരിൽ സൈബർ സ്പെയ്സിൽ ഏറെ ആക്രമണം നേരിട്ടവരാണ് ദിയ കൃഷ്ണയും അശ്വിനും.