മട്ടൻ ഫ്രൈ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. രുചികരമായ മട്ടൻ ഫ്രെെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മട്ടൻ – അര കിലോ
- മുളകുപൊടി – 1 ടേബിൾസ്പൂൺ
- മല്ലിപൊടി – 1 ടേബിൾസ്പൂൺ
- മഞ്ഞൾ പൊടി – അര ടേബിൾസ്പൂൺ
- ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ
- കട്ട തൈര് – 2 ടേബിൾസ്പൂൺ
- ഉപ്പു – ആവശ്യത്തിന്
- ഗരം മസാല – 1 ടീസ്പൂൺ
- നാരങ്ങാനീര് – പകുതി
- വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
നന്നായി കഴുകിയ മട്ടൻ മാറിനേറ്റ് ചെയ്തു വയ്ക്കാം. മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും മട്ടനിൽ നന്നായി പുരട്ടി വയ്ക്കണം. ശേഷം ഫ്രിഡ്ജിൽ രണ്ടു മണിക്കൂർ വയ്ക്കാം. ഫ്രിഡ്ജിൽ വച്ചാൽ മസാലകൾ മട്ടനിൽ നന്നായി പിടിച്ചിരിക്കും. രണ്ടു മണിക്കൂറിനു ശേഷം വെളിച്ചെണ്ണയിൽ വറുത്തു കോരാം. രുചികരമായ മട്ടൻ ഫ്രെെ തയ്യാറായി.