സാധാരണയായി അരിയും ഉഴുന്നും ഉപയോഗിച്ചുള്ള ദോശയാണ് നമ്മൾ ഉണ്ടാക്കാറുള്ളത്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി റവ കൊണ്ടുള്ള ദോശ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യത്തെ മൂന്ന് പൊടികളും ആവശ്യാനുസരണം വെള്ളം ചേർത്ത് മാവാക്കുക. ഇതിലേയ്ക്ക് ജീരകം, ഉപ്പ്, കായപ്പൊടി, സവാള, മല്ലിയില, മുളക് എന്നിവ ചേർത്ത് യോജിപ്പിച്ച് 30 മിനിറ്റ് വയ്ക്കുക. ഇതിന് ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് മാവ് കോരി ഒഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ എണ്ണ തൂവുക. ഗോൾഡൻ നിറമാകുമ്പോൾ ദോശ മറിച്ചിട്ട് ഏകദേശം വെന്ത് കഴിയുമ്പോൾ പ്ലേറ്റിലേക്ക് മാറ്റുക. സാമ്പാറോ പുതിന ചട്‌നിയോടൊപ്പമോ വിളമ്പാം. എരിവോ മറ്റ് ചേരുവകളോ ഇഷ്ടാനുസരണം ചേർക്കാം.